അന്താരാഷ്ട്ര നാടകോത്സവത്തിന് അപേക്ഷ ക്ഷണിച്ചു

0
689

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിലേക്കുള്ള (ഇറ്റ്ഫോക്ക് 2019) അപേക്ഷകൾ ക്ഷണിച്ചു.

ആദ്യാവതരണം കഴിഞ്ഞതും ഇറ്റ്ഫോക്കില്‍ മുന്‍പ് അവതരിപ്പിച്ചിട്ടില്ലാത്തതുമായ നാടകങ്ങൾ മാത്രമേ പരിഗണിക്കുകയുള്ളൂ. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഏതെങ്കിലും പ്രത്യേക വിഷയത്തിന് ഊന്നല്‍ നല്‍കുന്നില്ല.

കേരള സംഗീത നാടക അക്കാദമി ഓഫീസില്‍ നിന്ന് നേരിട്ടും അക്കാദമി വെബ്സൈറ്റ് വഴിയും ഇറ്റ്ഫോക്ക് വെബ്സൈറ്റില്‍ നിന്ന് ഓണ്‍ലൈനായും അപേക്ഷാഫോമുകള്‍ ലഭിക്കും. ആഗസ്റ്റ് 31 വരെ അപേക്ഷകൾ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക്‌ http://theatrefestivalkerala.com സന്ദർശിക്കുക.

 

 

LEAVE A REPLY

Please enter your comment!
Please enter your name here