ഇൻഫോക്കസ് 2020, അന്താരാഷ്ട്ര ചലച്ചിത്രമേള ആരംഭിച്ചു

0
231

വൈവിധ്യങ്ങളെ ആഘോഷിക്കുക എന്ന ആശയത്തെ മുൻനിർത്തി ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെ കലിക്കറ്റ് യൂനിവേഴ്സിറ്റി  ഗവേഷക സംഘടന, AKRSA നടത്തുന്ന  അന്താരാഷ്ട്ര ചലച്ചിത്രമേള ഇൻഫോക്കസ് 2020 ഇന്ന് തുടക്കം കുറിച്ചു. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി EMS സെമിനാർ കോംപ്ലക്സിൽ വച്ച് നടക്കുന്ന മേളയിലെ ഉദ്ഘാടനചിത്രമായി ഫഹീം ഇർഷാദ് സംവിധാനം ചെയ്ത ആനി മാനി പ്രദർശിപ്പിച്ചു. 24 മത് ഐ.എഫ്.എഫ്.കെയിലെ മികച്ച ഏഷ്യൻ ചിത്രമായ് തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ആനി മാനി. വർത്തമാനകാലത്തിന്റെ രാഷ്ട്രീയം കൃത്യമായി  പ്രതിഫലിപ്പിക്കുന്ന,  ഏറെ ചർച്ച ചെയ്യപ്പെടേണ്ട ചലച്ചിത്രമായ ആനി മാനി യുടെ സംവിധായകൻ ഫഹീം ഇർഷാദുമായ് പ്രേക്ഷകർക്ക് സംവദിക്കാനും വേദിയിൽ അവസരമുണ്ടായി.

inffocus 2020

വ്യത്യസ്തമായ ആശയങ്ങൾ ചർച്ച ചെയുന്ന സിനിമകളുമായി  സംവദിക്കുവാൻ  ഗവേഷകർ സംഘടിപ്പിക്കുന്ന രണ്ടാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ആണ് ഇത്.

inffocus 2020 inffocus 2020 inffocus 2020

LEAVE A REPLY

Please enter your comment!
Please enter your name here