ടി. എ. റസാഖ് അനുസ്മരണം

0
232

തിരക്കഥാകൃത്ത് ടി. എ റസാഖിനെ ജന്മനാടായ കൊണ്ടോട്ടി അനുസ്മരിക്കുന്നു. ജനുവരി 28, 29 തിയ്യതികളിലായി നടക്കുന്ന പരിപാടിക്ക്, ‘രാപ്പകൽ’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. 28 ന്, സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി, പാണക്കാട് മുനവ്വറലി തങ്ങൾ, നടൻ മാമുക്കോയ തുടങ്ങിയവർ പങ്കെടുക്കുന്ന സെമിനാർ നടക്കും. തുറക്കൽ പനയംപറമ്പ് ഗാലക്‌സി ഹാളിലാണ് ആദ്യദിനപരിപാടി.

പിന്നാലെ, റസാഖിന്റെ നാടകഗുരു അപ്പുണ്ണി നാരനാട് അനുസ്മരണം, നാടൻ കലകളുടെ പ്രദർശനം, ചലച്ചിത്രപ്രദർശനം എന്നിവയുമുണ്ടാകും. രണ്ടാം ദിനത്തിൽ, രാത്രി ഏഴിന് മോയിൻകുട്ടി വൈദ്യരുടെ പ്രണയകാവ്യമായ ഹുസുനുൽ ജമാൽ ബദറുൽ മുനീറിനെ ആസ്പദമാക്കി, സൈല സലീഷിന്റെ നേതൃത്വത്തിൽ നൃത്തസംഗീതശില്പവും, ബാബുരാജിന്റെ ഗാനങ്ങളെ മുൻനിർത്തി നിമിഷ സലീമിന്റെ ഗാനനിശയും അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here