ഫലസ്തീൻ അഭയാർത്ഥി ബാലൻ കേന്ദ്ര കഥാപാത്രമായെത്തുന്ന മ്യൂസിക് ആൽബം വൈറലാവുന്നു. ആറു ദിവസം കൊണ്ട് നാൽപത്തി ഏഴ് ലക്ഷം പേരാണ് യൂറ്റൂബിൽ മാത്രം വീഡിയോ കണ്ടത്. മൂന്നര മിനുറ്റ് ദൈർഘ്യമുള്ള ആൽബത്തിൽ ഡൊണാൾഡ് ട്രംപ്, വ്ലാദിമർ പുടിൻ അടക്കമുള്ള നേതാക്കളെ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്.
കുവൈറ്റ് ടെലികമ്യൂണിക്കേഷൻ രംഗത്തെ പ്രമുഖനായ സെയിൻ കമ്പനിക്ക് വേണ്ടി ജോയ് പ്രൊഡക്ഷനാണ് വീഡിയോ നിർമ്മിച്ചിട്ടുള്ളത്.