അന്താരാഷ്ട്ര ചലച്ചിത്ര മേള: രജിസ്ട്രേഷൻ നവംബർ ഒന്നു മുതൽ

0
369

തിരുവനന്തപുരം: ഡിസംബറിൽ നടക്കുന്ന 23-ാമത്‌ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നവംബർ ഒന്നു മുതൽ ആരംഭിക്കും. കേരളാ സാഹിത്യ ചലച്ചിത്ര അക്കാദമി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ചലച്ചിത്ര അക്കാദമിയുടെ കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, തിരുവനന്തപുരം എന്നീ മേഖലാ  കേന്ദ്രങ്ങൾ വഴിയാവും ഓഫ്‌ലൈൻ രജിസ്ട്രേഷൻ.

മേളയിൽ, മത്സര വിഭാഗത്തിലേക്ക് സക്കരിയ സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ’, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ എന്നീ സിനിമകൾ തെരഞ്ഞെടുക്കപ്പെട്ടു . ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലേക്ക് മറ്റ് പതിമൂന്ന് ചിത്രങ്ങളും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവ, ബി. അജിത്ത് കുമാർ സംവിധാനം ചെയ്ത ഈട, ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി തുടങ്ങിയ സിനിമകൾ ഈ വിഭാഗത്തിലുണ്ട്. മൊത്തം മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 14 ചിത്രങ്ങളിൽ 10ഉം പുതുമുഖ സംവിധായകരുടേതാണ്.

ഡിസംബർ 7 മുതൽ 13 വരെ നടക്കുന്ന ചലച്ചിത്ര മേളയിൽ 2000 രൂപയാണ് ഡെലിഗേറ്റ് പാസ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നവംബര്‍ 10 മുതല്‍ ആരംഭിക്കും. സൗജന്യ പാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. വിദ്യാർത്ഥികൾക്ക് പകുതി നിരക്കിൽ പാസുകൾ ലഭിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here