മോഹന്‍ രാഘവന്‍ അവാര്‍ഡ് സകരിയക്ക്

0
688

ഈ വര്‍ഷത്തെ മികച്ച സംവിധായകനുള്ള മോഹന്‍ രാഘവന്‍ അവാര്‍ഡ്​ സുഡാനി ഫ്രം നൈജീരിയ സംവിധാനം ചെയ്​ത മുഹമ്മദ്​ സകരിയക്ക്. കെ.ജി ജോര്‍ജ്, മോഹന്‍, ജോണ്‍ പോള്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡിസംബറില്‍ പുരസ്‌കാരം വിതരണം ചെയ്യും. സുഡാനിഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ തെളിഞ്ഞുകാണുന്ന സൂക്ഷ്മതയും കൃത്യതയും അതുപോലെ തന്നെ ആഖ്യാനത്തിലെ ലാളിത്യവുമാണ് പ്രധാനമായും ജൂറി ചൂണ്ടിക്കാട്ടിയത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here