15-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള നാളെ മുതല്‍

0
193

തിരുവനന്തപുരം: പതിനഞ്ചാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള വെള്ളിയാഴ്ച ആരംഭിക്കും. മൂന്ന് വിഭാഗങ്ങളിലായി 63 മത്സരചിത്രം പ്രദര്‍ശിപ്പിക്കും.

ക്യാനഡ, ഇറാന്‍, പോര്‍ച്ചുഗല്‍, കൊറിയ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളുണ്ടാകും. പേര്‍ഷ്യന്‍ ഡോക്യുമെന്ററി ‘സെവന്‍വിന്റേഴ്‌സ് ഇന്‍ ടെഹ്‌റാന്‍’ ആണ് ഉദ്ഘാടന ചിത്രം.

അനിമേഷന്‍, ഹോമേജ്, ജൂറി ഫിലിം, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിം, ഫോക്കസ് ഷോര്‍ട്ട് ഡോക്യുമെന്ററി, ഇന്റര്‍നാഷണല്‍ തുടങ്ങിയ 23 വിഭാഗങ്ങളിലാണ് പ്രദര്‍ശനം.

ഓസ്‌കാര്‍ ജേതാവ് റൂയിച്ചി സകമൊതോയുടെ സംഗീതജീവിതത്തെ പ്രമേയമാക്കി സ്റ്റീഫന്‍ നോമുറ ഷിബെല്‍ സംവിധാനം ചെയ്ത ‘റൂയിച്ചിസകമൊതോ:കോട’ , ആര്‍ വി രമണിയുടെ സംവിധാനത്തില്‍ ‘ഓ ദാറ്റ്‌സ് ഭാനു’, എം ടി വാസുദേവന്‍നായര്‍ക്ക് നവതിവന്ദനം നേര്‍ന്ന് നിര്‍മിച്ച ഡോക്യുമെന്ററികള്‍ തുടങ്ങിയവയുമുണ്ട്.

ഡോക്യുമെന്ററി സംവിധായിക ദീപ ധന്‍രാജിനാണ് ഈ വര്‍ഷത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം. ഒമ്പതിന് സമാപന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. കൈരളി, ശ്രീ, നിള തിയേറ്ററുകളില്‍ 4 മുതല്‍ 9 വരെയാണ് മേള. രാവിലെ 9 മുതലാണ് പ്രദര്‍ശനം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here