സഞ്ചാരം, വ്യാപാരം, പൈതൃകം, പരിക്രമണപഥം; ഇബ്ന്‍ ബതൂത്വ കോൺഫറൻസ്‌ കോഴിക്കോട്ട്‌

0
480

യുണൈറ്റഡ്‌ നാഷൻസ്‌ അലയൻസ്‌ ഓഫ്‌ സിവിലൈസേഷൻസ്‌ (UNAOC), ഹംദർദ്‌ ഫൗണ്ടെഷൻ, മഅ’ദിൻ അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇബ്നു ബതൂത്വ അന്താരാഷ്ട്ര കോൺഫറൻസ്‌ സംഘടിപ്പിക്കുന്നു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം, അഗാദിർ അന്താരാഷ്ട്ര സർവ്വകലാശാല മൊറോക്കോ, മലേഷ്യയിലെ IIUM എന്നിവയുടെ സഹകരണത്തോടെ 2018 ജൂലൈ 8 മുതൽ 11 വരെയുള്ള തിയ്യതികളിലായി കോഴിക്കോടാണ് കോൺഫറൻസ്‌ സംഘടിപ്പിക്കപ്പെടുന്നത്‌.

നൂറ്റാണ്ടുകളായി യാത്രാസൗകര്യവും വ്യാപാരവും പ്രോൽസാഹിപ്പിക്കുകയും ഉദ്ബോധനങ്ങൾക്ക് അംഗീകാരം നൽകുകയും സാമൂഹിക പരിവർത്തനങ്ങൾ പ്രോൽസാഹിപ്പിക്കുകയും ചെയ്ത മലബാർ, അതിന്റെ അന്താരാഷ്ട്ര ബന്ധങ്ങൾ എന്നിവയാണ് കോൺഫറൻസിന്റെ മുഖ്യപ്രമേയം. യാത്ര, വ്യാപാര പാരമ്പര്യങ്ങളുടെയും പരിക്രമണപഥങ്ങളുടെയും ചരിത്രപരമായ പ്രാധാന്യമാണ് മലബാറിനുള്ളത്‌. മലബാർ പുരാതന കാലം മുതൽക്കേ, ലോകത്തിന്റെ വ്യാപാര സമുദായങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നു. പുരാതന കാലത്തെ ക്രോസ് ലൈൻ ആയിരുന്നു ഈ തീരങ്ങൾ. വിവിധ പാരമ്പര്യങ്ങളും കോസ്മോപൊളിറ്റൻ സംസ്കാരങ്ങളും പരിലാളനമേറ്റ മണ്ണ് കൂടിയാണിത്‌.

മലബാർ തുറമുഖങ്ങളുമായി പാശ്ചാത്യവും പൗരസ്ത്യവുമായ നാവിക വാണിജ്യ വിനിമയങ്ങൾ ചരിത്രത്തിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു. ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിൽ നിന്നുള്ള യാത്രികരും വന്നുപോന്ന തീരമായിരുന്നു കോഴിക്കോട് തുറമുഖം. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ തുറമുഖ നഗരമായി കോഴിക്കോട് പരിചയപ്പെടുത്തിയ ഇബ്നു ബത്വൂത്വ ആ കാലഘട്ടത്തിലെ അലക്സാണ്ട്രിയ തുറമുഖത്തോടാണ് കോഴിക്കോടിനെ താരതമ്യപ്പെടുത്തിയത്‌

രണ്ടാമത്‌ ഇബ്നു ബതൂത്വ അന്താരാഷ്ട്ര കോൺഫറൻസിനാണ് കോഴിക്കോട്‌ വേദിയാവുന്നത്‌. ഇന്ത്യൻ മഹാസമുദ്രത്തിന്റെ കോസ്മോപൊളിറ്റൻ സഞ്ചാര, വ്യാപാര പാതകൾ, അവയുടെ രാഷ്ട്രീയ, മത-സാമൂഹിക പാരമ്പര്യങ്ങളും, സമകാലിക അക്കാദമിക് പഠനങ്ങളുടെ സംഭാവനകൾ എന്നിവയും കോൺഫറൻസിൽ ചർച്ച ചെയ്യപ്പെടും.

കോൺഫറൻസ്‌ ഡെലിഗേറ്റ്‌ രെജിസ്ട്രേഷനും മറ്റ്‌ വിവരങ്ങൾക്കും https://ibics.net സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here