നവകേരള നിര്‍മ്മിതിയ്ക്കായി, ഹൃദയപൂര്‍വ്വം കൊയിലാണ്ടി

0
511

കൊയിലാണ്ടി: പ്രളയക്കെടുതിയില്‍ നിന്ന് അതിജീവിച്ചു കൊണ്ടിരിക്കുന്ന കേരളത്തിന് കൈത്താങ്ങാവാന്‍ കൊയിലാണ്ടിയിലെ കലാ സാംസ്കാരിക പ്രവര്‍ത്തകര്‍ കൈകോര്‍ക്കുന്നു. ‘ഹൃദയപൂര്‍വ്വം കൊയിലാണ്ടി’ എന്ന പേരില്‍ കലാ സാംസ്‌കാരിക സായാഹ്നം സംഘടിപ്പിക്കുകയും അതോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണം നടത്തുകയും ചെയ്യുന്നു.

കൊയിലാണ്ടി നഗരസഭയുടെ സഹകരണത്തോട് കൂടി സെപ്തംബര്‍ 8 ശനി വൈകിട്ട് മൂന്ന് മണി മുതല്‍ ഏഴ് മണിവരെ കൊയിലാണ്ടി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മാജിക് അക്കാദമി കൊയിലാണ്ടി, ഭരതാഞ്ജലി, അസോസിയേഷന്‍ ഓഫ് ക്രിയേറ്റീവ് ടീച്ചേഴ്സ്, മലരി കലാമന്ദിരം, പൂക്കാട് കലാലയം, ചേലിയ കഥകളി വിദ്യാലയം, ഏയ്‌ഞ്ചല്‍ കലാകേന്ദ്രം, മേക്സ് ഓര്‍ക്കസ്ട്ര & ന്യൂ ഡിജിറ്റല്‍ സൗണ്ട്സ് തുടങ്ങി നിരവധി കലാ സാംസ്കാരിക സംഘടനകളുടെ സഹകരണത്തോട് കൂടി, കഥയും കവിതയും പാട്ടും ഡാന്‍സും മാജിക്കും ഒക്കെയുമായി ഒരു സായാഹ്നം.

ദുരന്ത മുഖത്ത് നിന്ന് നമ്മള്‍ അതിജീവിച്ചു കൊണ്ടിരിക്കുകയാണ്. പ്രളയശേഷമുള്ള കേരളത്തെ കലയിലൂടെ ഉണര്‍ത്തുക, പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുക തുടങ്ങിയവയും ‘ഹൃദയപൂര്‍വ്വം കൊയിലാണ്ടി’ ലക്ഷ്യം വെക്കുന്നു. എം. ദാസന്‍ MLA യുടെ സഹകരണവും സാന്നിധ്യവും ഉണ്ടായിരിക്കുന്നതാണ്. വ്യത്യസ്ത സ്കൂളുകളിലെ SPC, NSS, NCC തുടങ്ങിയവരും പരിപാടിയുടെ ഭാഗമാവും.

LEAVE A REPLY

Please enter your comment!
Please enter your name here