ചരിത്രകാരന്‍ കെ ശിവശങ്കരന്‍ നായര്‍ അന്തരിച്ചു

0
149

തിരുവനന്തപുരം: പ്രശസ്ത ചരിത്രകാരന്‍ കെ ശിവശങ്കരന്‍ നായര്‍(96) അന്തരിച്ചു. ഗുജറാത്തിലെ ജാംനഗറില്‍ മകന്‍ വിപിന്‍ ചന്ദ്രന്റെ വതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ജാംനഗറില്‍ തന്നെ വെള്ളിയാഴ്ച നടക്കും. പൊതുമരാമത്ത് വകുപ്പിലെ മുന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയറും സ്റ്റാച്യു പൂര്‍ണ ഹോട്ടല്‍ ഉടമയുമായിരുന്നു ശിവശങ്കരന്‍ നായര്‍.

കുറച്ചുമാസം മുമ്പാണ് അദ്ദേഹം ജാം നഗറിലേക്ക് പോയത്. പാഠശാലയില്‍ ജനിച്ച ശിവശങ്കരന്‍ നായര്‍ പൊതുമരാമത്ത് വകുപ്പിലെ എന്‍ജിനിയറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കേരളത്തിനകത്തും പുറത്തും പല ചരിത്ര സെമിനാറുകളിലും പങ്കെടുത്തു. ഏറെ ശ്രദ്ധേയമായ വേണാടിന്റെ പരിണാമം എന്ന പുസ്തകത്തിന്റെ രചയിതാവാണ്.

മാര്‍ത്താണ്ഡവര്‍മ മുതല്‍ മണ്‍ട്രോവരെ, വേമാടും തിരുവിതാംകൂറും, ന്യൂഹാഫ് കണ്ട കേരളം, കേരളം ഡച്ചുകാരുടെ ദൃഷ്ടിയില്‍, പ്രാചീന കേരള ചരിത്രം, അനന്തപുരി നൂറ്റാണ്ടുകളിലൂടെ, കാശ്മീരിന്റെ കഥ, സംസ്‌കാരം യുഗങ്ങളിലൂടെ, വാണിജ്യത്തിലൂടെ പാരതന്ത്ര്യം, ഏന്‍ഷ്യന്റ് കേരള(ഇംഗ്ലീഷ്) തുടങ്ങിയവയാണ് മറ്റ് പ്രധാന പുസ്തകങ്ങള്‍.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here