ചത്തെന കഞ്ഞി

0
370

ഗോത്ര ഭാഷാ കവിത
ഹരീഷ് പൂതാടി

പള്ളെ ഉളാ കത്തി കരിയിഞ്ചോ
നാലും അഞ്ചും മടക്കു മടങ്കി പള്ളെയും
കലത്തിലി നോക്കുത്തക്കു ഒരു പച്ചു കഞ്ഞി
പൺണ്ടൊരുക്കാ,
കുയി കുത്തി തേക്കിലെലി കഞ്ഞി ബുളമ്പുത്ത കാല
ഒരു പൊതി നെല്ലു കുത്തി അവെലിന്തു ഒരു പുടി കഞ്ഞി ക്കെടുത്തെ
നെല്ലൊരു പൊതി കുത്തി പാറ്റി തമ്പിരെങ്കു കൊടുത്തെല ഏക്കും കിട്ടും അവെലി ഒരുപങ്കു

മയെക്കാല വന്താ ഏടേക്കും പോവാ കൂടാ
ഒക്കാക്കും പയിപ്പു
ഏക്കും പയിപ്പു
കിരെയിഞ്ച പുള്ളെനെ
മുടലരുവുങ്കു കിടത്തി
തട്ടി തട്ടി ഉറക്കി കിടത്തുത്തെ

നേര ബോളുത്ത, മാന തെളിഞ്ചാ
അന്തിക്കു കിടത്തുത്തക്കു പുള്ളെക്കു ചീമ ഇന്താ
ഇപ്പ നോക്കുത്തക്കു
പുള്ളെ ഉളാ കോറി ചത്തു

ഒരു കലത്തിലി ഒരു കയിലു ബോള്ള ഒയിച്ചു
ഒരു പച്ചു കഞ്ഞി ഉട്ടെ
പുള്ളെക്കു ബോണ്ടി അവുത്തി വെച്ചെ.

കവിതയുടെ പരിഭാഷ
മരിച്ചവന്റെ ചോറ്

വയറാകെ കത്തിയെരിയുന്നു
നാലും അഞ്ചും മടക്കായി വയറും
പാത്രത്തിൽ നോക്കിയപ്പോൾ ഒരു വറ്റ് ചോറ്
പണ്ടൊരിക്കൽ,
കുഴി കുത്തി തേക്കിലയിൽ കഞ്ഞി വിളമ്പിയ കാലം
ഒരു പൊതി നെല്ല് കുത്തി അതിലൊരു പിടി കഞ്ഞിക്കെടുത്തു

നെല്ലൊരു പൊതി കുത്തി പാറ്റി തമ്പ്രാന് കൊടുത്താൽ
എനിക്കും കിട്ടും അതിലൊരു പങ്ക്
മഴക്കാലം വന്നു
എവിടെയും പോവാൻ കഴിയില്ല
എല്ലാർക്കും വിശപ്പ്
എനിക്കും വിശപ്പ്

കരയുന്ന കുഞ്ഞിനെ ചുമരൊടടുപ്പിച്ചു കിടത്തി
തട്ടി തട്ടി ഉറക്കി കിടത്തി ഞാൻ
നേരം വെളുത്തു, മാനം തെളിഞ്ഞു
രാത്രിയിൽ കിടത്തിയപ്പോൾ
ജീവന്റെ തുടിപ്പ് കുട്ടിയിലുണ്ട്
മരവിച്ചു ജീവനറ്റ കുട്ടിയുടെ ദേഹം ഇപ്പോൾ കണ്ടു 

ഒരുമൺകലത്തിൽ
ഒരു തവി വെള്ളമൊഴിച്ചു
ഒരു വറ്റ് ചോറൂമിട്ടു
കുട്ടിക്കായ് വിളമ്പി വെച്ചു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here