ഹരീഷ് പേങ്ങൻ അന്തരിച്ചു

0
207

മലയാളസിനിമയിലെ പുതിയ ചിരി മുഖങ്ങളിൽ പ്രധാനിയായിരുന്ന ഹരീഷ് പേങ്ങൻ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. എറണാകുളത്തെ അമൃത ആശുപത്രിയിലാണ് അന്ത്യം. ചികിത്സയ്ക്ക് ആവശ്യമായ തുക സ്വരുക്കൂട്ടാൻ സോഷ്യൽ മീഡിയ വഴി സുഹൃത്തുക്കൾ പണം സമാഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നടന്റെ അപ്രതീക്ഷിതവിയോഗം. ഹരീഷിൻറെ ഇരട്ട സഹോദരിയായ ശ്രീജ കരൾ ദാനം ചെയ്യാൻ തയ്യാറായിരുന്നെങ്കിലും പണം കണ്ടെത്താൻ കഴിയാഞ്ഞതിനാൽ കരൾ മാറ്റ ശസ്ത്രക്രിയ നടത്താൻ സാധിച്ചില്ല. മിന്നൽ മുരളി, ഹണി ബീ, ജാൻ എ മൻ, ജയ ജയ ജയഹേ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ ഹരീഷ്, മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് സിനിമയിൽ ഇടമുറപ്പിച്ചത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here