Homeകവിതകൾഹാലൂസിനേഷൻ

ഹാലൂസിനേഷൻ

Published on

spot_imgspot_img

റീന പി.ജി

ഒരു പ്രണയത്തിന്
മുഖം കൊടുക്കുകയെന്നത്
ഇരുണ്ട ഭൂഖണ്ഡത്തിന്റെ
ഉച്ചവെയിൽ പരപ്പിൽ
ഇല്ലാത്ത നീലമത്സ്യങ്ങളെ
തിരയലാണ്.
മത്സ്യക്കണ്ണുകൾ
കൊത്തിവലിച്ചിട്ട
ഉടലാഴങ്ങളെ
മരുഭൂമിയിലെ
ഒറ്റത്തുള്ളിമഴക്കായ്
ഇട്ടുകൊടുക്കലാണ്.

ഒരു പ്രണയത്തിന്
മുഖം കൊടുക്കുകയെന്നത്
മുൻപെന്നോ പെയ്ത മഴയിൽ
നനഞ്ഞൊട്ടിയെന്നു
സ്വയം കരുതലാണ്.
നിലാവെന്നു കരുതി
ഉച്ചവെയിൽ
കോരിക്കുടിക്കലാണ്.

ഒരു പ്രണയത്തിന്
മുഖം കൊടുക്കുകയെന്നത്
വനഭംഗികളെ
കണ്ണുകളാൽ
തഴുകിത്തലോടി
ഒടുവിൽ
പാറക്കൂട്ടങ്ങൾക്കിടയിൽ
സ്വയം പ്രതിധ്വനിക്കുമ്പോൾ മാത്രം
ഉൾവനത്തിൽ ഒറ്റപ്പെട്ടെന്ന
തിരിച്ചറിവും ആണ്.
ഒരിക്കൽ മുറിച്ചുകടന്നതായി
തോന്നിയ നീലസമുദ്രം
ഇനിയും മുറിച്ചുകടക്കാമെന്ന
അമിതാവേശം പോലെയാണ്.

ഒരു പ്രണയത്തിന്
മുഖം കൊടുക്കുകയെന്നത്
ഇനി മുതൽ സ്വയം മറ്റൊരാളെന്ന് കരുതി
ആത്മാവുകൾ കെട്ടുപിണഞ്ഞ
വേരുകൾ കൊണ്ട്
ചിതയൊരുക്കലാണ്.
ഒറ്റക്കാവുന്ന വേളകളിൽ
പ്രപഞ്ചതാളം പോലും
നിലക്കുന്ന വിധം
ഒരേ വേഗതയിൽ മനസ്സുകൾ
കുതിരക്കുളമ്പടികളാ
വുകയെന്നതാണ്.

അതിനാൽ ഞാൻ
പേർത്തും പേർത്തും പറയുന്നു
ഒരു പ്രണയത്തിന്
മുഖം കൊടുക്കുകയെന്നത്
ഒരു പ്ലാസ്റ്റിക് ഗ്ലോബിനുള്ളിൽ
വായു ഊതിക്കയറ്റി
ഭൂമിയെ കൈപ്പിടിയിലൊതുക്കിയെന്ന്
സ്വയം അഹങ്കരിക്കൽ
തന്നെയാണെന്ന്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

More like this