പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ 103-ാം പിറന്നാള്‍ ആഘോഷം സംഘടിപ്പിക്കുന്നു. ജൂലൈ 9ന് ഉച്ചയ്ക്ക് 3മണിയ്ക്ക് കൊയിലാണ്ടി ചേലിയ കഥകളി വിദ്യാലയത്തില്‍ വെച്ചാണ് പരിപാടി നടക്കുന്നത്. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ആദര സമ്മേളനത്തില്‍ കലാമണ്ഡലം മോഹന കൃഷ്ണന്‍, കെ ദാസന്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും. ഇതോടോപ്പം കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍, ആര്‍എല്‍വി രാധാകൃഷ്ണന്‍ ചേലിയ കഥകളി വിദ്യാലയത്തിലെ അധ്യാപകരും അണിനിരക്കുന്ന ‘കഥകളി-നളചരിതം നാലാം ദിവസ’വും അരങ്ങേറും.