ഗ്രാന്റ് പ്രൊഡക്ഷൻസിന്റ പുതിയ ചിത്രം മധുരയില്‍

0
148

പ്രശസ്ത നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപ് കുമാർ സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ചിത്രീകരണം മധുരയിൽ ആരംഭിച്ചു. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അർജുൻ അശോകൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഗണപതി, അനീഷ് , അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവൻ, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷമി ,ഷൈനി സാറ, തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. സന്തോഷ് ഏച്ചിക്കാനം തിരക്കഥ, സംഭാഷണമെഴുതുന്നു.
ജിതിൻ സ്റ്റാൻസിലോവ്സ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. രാജീവ് നായര്‍, സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് ശരത്ത് ചന്ദ്രന്‍ സംഗീതം പകരുന്നു. എഡിറ്റിങ് -സാജൻ.
എക്സിക്യുട്ടീവ് പ്രൊഡ്യൂസർ :- റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ കൺട്രോളർ-ഷാഫി
ചെമ്മാട്, ചീഫ് അസോസിയേറ്റ്- സുധീഷ്, കല-അജി കുറ്റ്യാണി. മേക്കപ്പ്-റഷീദ് അഹമ്മദ്‌,
വസ്ത്രാലങ്കാരം-സഖി എൽസ, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

LEAVE A REPLY

Please enter your comment!
Please enter your name here