‘അ’ ഹൈദരാബാദ് (ARTS) ലോക മലയാളികള്‍ക്കായി നടത്തി വരുന്ന മലയാള കഥാ കവിതാ മത്സര-പുരസ്‌കാരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു. പ്രശസ്ത ചലച്ചിത്ര കലാ സംവിധായകന്‍ ശ്രീ. രാജീവ് നായര്‍ രൂപകല്പന ചെയ്ത ‘GOLDEN CAT’ ശില്‍പവും പ്രശംസാപത്രവും 25000 രൂപയുമടങ്ങുന്നതാണ് അവാര്‍ഡ്. മലയാള കഥ, കവിത വിഭാഗങ്ങളിലായി രണ്ട് പുരസ്‌കാരങ്ങളാണുള്ളത്.
മലയാളത്തിലെ പ്രശസ്ത സാഹിത്യപ്രവര്‍ത്തകര്‍ വിധികര്‍ത്താക്കളാകുന്ന ഗോള്‍ഡന്‍ ക്യാറ്റ് ലിറ്റററി അവാര്‍ഡിന്റെ ഫലപ്രഖ്യാപനം 2023 ഡിസംബര്‍ അവസാനവാരം ഓണ്‍ലൈന്‍ മീറ്റിംഗിലൂടെ നിര്‍വഹിക്കപ്പെടുന്നതാണ്. തുടര്‍ന്ന്, ആഴ്ചകള്‍ക്കകം, ഹൈദരാബാദില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരദാനം നടക്കും.
മത്സര നിബന്ധനകള്‍
- രചനകള്‍ മൗലികവും മറ്റെവിടെയും പ്രസിദ്ധീകരിക്കാത്തതും ആയിരിക്കണം. ഒരു കഥ/കവിത മാത്രമാണ് അയക്കേണ്ടത്.
- രചനകളില്‍ പ്രമേയതെരഞ്ഞെടുപ്പ് സ്വതന്ത്രമായിരിക്കും. രചനകള്‍ ആഴ്ചപ്പതിപ്പുകളില്‍ അച്ചടിച്ചു വരുന്ന സാമാന്യ വലിപ്പത്തിലുള്ളവയായിരിക്കണം.
- രചയിതാക്കള്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ.
- മുന്‍വര്‍ഷങ്ങളിലെ വിജയികളുടെയും, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ‘അ’ ഹൈദരാബാദ് മത്സരങ്ങളുടെ ജഡ്ജിംഗ് പ്രക്രിയയുടെ ഭാഗമായിട്ടുള്ളവരുടെയും മത്സര രചനകള്‍ പരിഗണിക്കുന്നതല്ല.
- കൃതികള്‍ രചയിതാവിന്റെ പേര്, മറ്റ് വിവരങ്ങള്‍ ഉള്‍പ്പെടുത്താതെ PDF ഫോര്‍മാറ്റില്‍ മാത്രം arts1213hyd@gmail.com എന്ന മെയില്‍ വിലാസത്തിലേക്ക് താഴെ പറയുന്ന വിധം അയക്കേണ്ടതാണ്.
- ഒരേ മെയിലില്‍ 3 അറ്റാച്ച്‌മെന്റുകളായി രചന, വ്യക്തിവിവരങ്ങള്‍, ഫോട്ടോ എന്നിവ അയക്കുക.
1. എഴുത്താളിന്റെ പേര് വെയ്ക്കാത്ത രചന (PDF നിര്‍ബന്ധം)
2. എഴുത്താളിന്റെ പേര്, മേല്‍വിലാസം
3. എഴുത്താളിന്റെ ഫോട്ടോ - പ്രത്യേകം ശ്രദ്ധിക്കുക: രചനകളില്‍ എഴുത്താളിന്റെ പേരോ ഫോണ്‍ നമ്പറോ മറ്റ് സൂചനകളോ ഉള്‍പ്പെടരുത്. രചനകള്‍ PDF ഫോര്‍മാറ്റില്‍ മാത്രം അയക്കുക. മറ്റ് ഫോര്‍മാറ്റുകള്‍ സ്വീകാര്യമല്ല.
- അവാര്‍ഡ് പ്രഖ്യാപനം വരെ രചനകള്‍ മറ്റേതെങ്കിലും ഓണ്‍ലൈന്‍/ ഓഫ് ലൈന്‍ പ്ലാറ്റ് ഫോമില്‍ ഭാഗികമായി പോലും പ്രസിദ്ധീകരിക്കാന്‍ പാടുള്ളതല്ല. അപ്രകാരം ശ്രദ്ധയില്‍ പെടുന്നവ സെലക്ഷന്‍ പ്രോസസിന്റെ ഏത് ഘട്ടത്തിലായാലും മത്സരത്തില്‍ അയോഗ്യമായേക്കാവുന്നതാണ്.
- രചനകള്‍ എഴുത്തുകാരുടെ സ്വന്തം മെയില്‍ ഐഡിയില്‍ നിന്ന് അയക്കേണ്ടതാണ്. കൃതികള്‍ അയച്ചതിന് ശേഷമുള്ള ആശയ വിനിമയങ്ങള്‍ വാട്ട്‌സാപ് ബ്രോഡ്കാസ്റ്റിംഗിലൂടെ മാത്രമായിരിക്കും. ‘അ’ ഹൈദരാബാദ് ഔദ്യോഗിക വാട്ട്‌സാപ്പ് നമ്പര്‍ രചയിതാക്കള്‍ സേവ് ചെയ്യേണ്ടതാണ്.
- മത്സരത്തില്‍ അവസാന തീരുമാനം എടുക്കാനുള്ള അവകാശം ARTS ഹൈദരാബാദില്‍ മാത്രം നിക്ഷിപ്തമായിരിക്കും.
- വിജയികള്‍ ഹൈദരാബാദില്‍ നടക്കുന്ന ചടങ്ങില്‍ നേരിട്ട് പങ്കെടുത്ത് പുരസ്‌കാരങ്ങള്‍ കൈപ്പറ്റേണ്ടതാണ്.
- രചനകള്‍ ലഭിക്കേണ്ട അവസാന തീയ്യതി: ഒക്ടോബര്‍ 22, 2023
- എന്‍ട്രി ഫീ ഇല്ല.
- Alphabets Realistic Thoughts Society (ARTS)
(Reg No.1213/2019)
”അ’ ഹൈദരാബാദ് - മത്സരത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: വാട്ട്‌സാപ്പ്: 9912963570, 9346450787, 7799800338, 9440167367
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല