തിരുവനന്തപുരം: ഈ വര്‍ഷത്തെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക പുരസ്‌കാരങ്ങള്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
എന്‍.വി. കൃഷ്ണ വാര്യര്‍ സ്മാരക വൈജ്ഞാനിക പുരസ്‌കാരത്തിന് അഭിലാഷ് മലയില്‍ അര്‍ഹനായി. റയ്യത്തുവാരി എന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഡോ. കെഎം ജോര്‍ജ് സ്മാരക ഗവേഷണപുരസ്‌കാരം ഡോ. അശോക് എ ഡിക്രൂസ്, ഡോ. ഇ രതീഷ് എന്നിവര്‍ക്കാണ്. എംപി കുമാരന്‍ സ്മാരക വിവര്‍ത്തന പുരസ്‌കാരത്തിന് ആശാലത(കൃതി താര്‍ക്കികരായ ഇന്ത്യക്കാര്‍-ആര്‍ഗുമെന്റേറ്റീവ് ഇന്‍ഡ്യന്‍സ്)യും അര്‍ഹയായി.
ഓരോ വിഭാഗത്തിലും ഒരു ലക്ഷം രൂപ വീതമാണ് പുരസ്‌കാരത്തുക. 20നു വൈകിട്ട് അഞഅചിന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. സാംസ്‌കാരിക മന്ത്രി അധ്യക്ഷനാകും. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 55-ാം വാര്‍ഷികാഘോഷത്തിന്റെയും പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല