ഹര്‍ഷദ്
The Boss, Anatomy of a Crime (2014)
Director: Sebastián Schindel
Country: Argentina
ഒരു കശാപ്പുകടയിലെ ജോലിക്കാരനായ ഹെര്‍മോഗോണെസ് എന്ന യുവാവ് ഒരു നാള്‍ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ അയാളുടെ ബോസിനെ കുത്തിക്കൊലപ്പെടുത്തുന്നു. പട്ടണവും അവിടുത്തെ രീതികളും ഇഷ്ടമല്ലാതിരുന്നിട്ടും അയാളുടെ ഗര്‍ഭിണിയായ ഭാര്യയും കൂടെ ജോലിക്കു ചേര്‍ന്നിരുന്നു. അല്ലറ ചില്ലറ ക്ലീനിംഗ് ജോലിയൊക്കെയായി അവളും അവളാല്‍ കഴിയുമ്പോലെ ഭര്‍ത്താവിനെ സഹായിക്കുന്നുമുണ്ട്. അതിനിടയിലാണ് പൊടുന്നനെ ഒരു നാള്‍ ഹെര്‍മോഗോണെസ് തന്റെ മൊതലാളിയെ കുത്തിക്കൊന്നത്. എന്തുവാ കാര്യം..? മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനു വേണ്ടിയാണ് ഹെര്‍മോഗോണെസും പത്‌നിയും ഗ്രാമത്തില്‍നിന്നും പട്ടണത്തിലേക്കു വന്നത്. കുട്ടി ജനിക്കുമ്പോഴേക്കും കുറച്ചു സമ്പാദ്യവുമായി ഇവിടം വിട്ടുപോകണമെന്നു തന്നെയായിരുന്നു അവരുടെ ആഗ്രഹം. പക്ഷേ ഒരു മുന്‍പദ്ധതിയുടെയും ഭാഗമല്ലാതെ ഹെര്‍മോഗോണെസ് അയാളുടെ ബോസിന്റെ പള്ളക്ക് കശാപ്പുകടയിലെ കത്തി കുത്തിക്കയറ്റി, പല പ്രാവശ്യം. എന്തിനായിരിക്കും. ?
കോടതിയില്‍ ഹെര്‍മോഗോണെസിന്റെ വിചാരണ നടക്കവേയാണ് ഞാനും അയാള്‍ എന്തിനാണ് തന്റെ മൊതലാളിയെ കൊന്നതെന്ന കാര്യം അറിയുന്നത്. നിങ്ങളും അങ്ങിനെ അറിഞ്ഞാല്‍ മതില്ലോ? അപ്പോ കാണുക ഈ സിനിമ, കാരണം ഇത് യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയെടുത്ത ഒന്നാന്തരം സിനിമയാണ്. കാണുക, കാണിക്കുക