Neerparavai (2012)

0
728

ഹർഷദ്

Neerparavai (2012)
Dir. Seenu Ramaswami
Country: India

കാലിൽ നാവികരാൽ വെടിയേറ്റ് മരണപ്പെടേണ്ടി വരുന്ന മുക്കുവരെക്കുറിച്ച് സംസാരിക്കയാണ് മുസ്ലിം കഥാപാത്രമായ സമുദ്രക്കനി. ഇത് കേട്ടിരുന്ന മുസ്ലിമല്ലാത്ത ഒരു കഥാപാത്രം ചോദിച്ചു. അല്ല ഭായ് നിങ്ങളിങ്ങനെ ഇവിടെക്കുത്തിരുന്ന് പറയുകയല്ലാതെ മുന്നോട്ട് വരില്ലല്ലോ! അപ്പോൾ സമുദ്രക്കനി എന്ന തൊപ്പിയും താടിയുമുള്ള ഭായ് പറഞ്ഞു. അതെന്താന്നറിയോ? നിങ്ങള് പറഞ്ഞാൽ അത് സമരം, അതേ കാര്യം ഞങ്ങൾ പറഞ്ഞാൽ അത് തീവ്രവാദമാവും. അതെ ഇത് 2012ലെ നീർ പറവൈ എന്ന സിനിമയിലെ ഒരു രംഗം. കടൽക്കൊല തന്നെയാണ് ഈ സിനിമയുടെ വിഷയം. 2010 ൽ തെൻമേർക്ക് പറവക്കാറ്റ് എന്ന സിനിമയ്ക്ക് ഏറ്റവും മികച്ച തമിഴ് സിനിമയ്ക്കുള്ള ദേശീയ അവാർഡ് വാങ്ങിയ സീനു രാമസ്വാമിയുടെ സിനിമ. കാണുക. കാണിക്കുക.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here