ഹര്‍ഷദ്
A Good Wife (2016)
Director: Mirjana Karanovic
Country: Serbia
ബോസ്‌നിയന്‍ വംശീയ യുദ്ധത്തില്‍ മുസ്ലിം കൂട്ടക്കൊല നടത്തിയ സെര്‍ബ് പട്ടാളക്കാരന്റെ ഭാര്യയാണ് മെലേന എന്ന അമ്പതുകാരി. യുദ്ധം കഴിഞ്ഞ് പഴയ പട്ടാളക്കാരും അവരുടെ കുടുംബവും സ്വസ്ഥമായി ജീവിച്ചു പോരുന്ന കാലം. പഴയ കൂട്ടക്കുരുതികളിലെ കുറ്റവാളികളെ വിചാരണ ചെയ്യുന്ന കാലത്ത് തന്റെ ഭര്‍ത്താവും അത്തരം കൂട്ടക്കൊല നടത്തിയ ഒരാളാണെന്ന് മെലേന അറിയുന്നു. തനിക്ക് സ്തനാര്‍ബുദമാണെന്ന് തിരിച്ചറിവിനോടൊപ്പം ഭര്‍ത്താവിനെ കുറിച്ചുള്ള ഈ അറിവ് അവരെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നു. എന്തു ചെയ്യണം എന്ന് എത്തും പിടിയും കിട്ടുന്നുമില്ല. എന്നാലോ തന്റെ ഭര്‍ത്താവിന്റെ ക്രൈം മറച്ചു വെക്കാനും ആവുന്നില്ല.
പ്രശസ്ത സെര്‍ബിയന്‍ നടി Mirjana Karanovic ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച സിനിമയിലൂടെ താന്‍ നല്ലൊരു പെര്‍ഫോമര് മാത്രമല്ല ഫിലിം മേക്കറും കൂടിയാണെന്ന് തെളിയിച്ചിരിക്കുന്നു. നിര്‍ബന്ധമായും കാണുക, കാണിക്കുക.