Visaranai (2015)
Dir. Vetrimaaran
Country: India
സാര്‍ ഞാന്‍ തമിഴനാണ്
ആ. തമിഴമ്മാരെല്ലാം LTTE ആണ്….നിന്റെ പേരെന്താടാ..
അഫ്‌സല്‍.. സാര്‍
അല്‍ഖൊയിദയാ..? ഐഎസ്സാ.?
ചോദിക്കുന്നത് ആന്ധ്ര പോലീസ്. ഉത്തരം പറയുന്നത് ജീവിക്കാനായി ഗതിതേടി തമിഴ്‌നാട്ടില്‍നിന്നും വന്ന പാവങ്ങളായ ചെറുപ്പക്കാര്‍…
പിന്നീട് നാം കാണുന്നത് കുറ്റം എന്താണെന്ന് അറിയാതെ, പറയാതെ വലിയ കുറിയിട്ട റാവു പോലീസിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന മര്‍ദ്ദനപരമ്പരയാണ്….
ഏതോ വലിയവന്റെ വീട്ടില്‍ നടന്ന മോഷണക്കേസ് എത്രയും വേഗം ക്ലോസ് ചെയ്യണം. കേസ് ആരുടെയെങ്കിലും മേലെ കെട്ടിവെക്കണം. അതിന് ചോദിക്കാനും പറയാനും ആരുമില്ലെന്ന് ബോധ്യമായ ഈ പാവങ്ങളെ പിടിച്ചുകൊണ്ടുവന്നിരിക്കയാണ് ആന്ധ്രപോലീസ്… എന്തു കുറ്റവും സമ്മതിച്ചുപോവുന്ന തരത്തിലുള്ള ഭ്രാന്തമായ മര്‍ദ്ദനം…. വെട്രിമാരന്‍ പലതും തീരുമാനിച്ചുറപ്പിച്ചപോലെയാണ് ഈ സീനുകള്‍ പകര്‍ത്തിയിരിക്കുന്നത്… കഥ തീരുന്നില്ല.. ഇവിടെ പറയുന്നുമില്ല… ഇത്രയും പ്രകടമായി ജാതിതിരിച്ച് മര്‍ദ്ദകരേയും മര്‍ദ്ദിതനേയും കാണിച്ചുതന്നത് മുമ്പ് ശെല്‍വരാഘവനായിരുന്നു, ആയിരത്തില്‍ ഒരുവനില്‍…സോ, ഇന്നുതന്നെ കാണുക.. പണ്ടാരമടങ്ങുക….