ഹര്‍ഷദ്
Loreak 2014
Directors: Jon Garaño, Jose Mari Goenaga
Country: Spain
ഭര്‍ത്താവുമൊത്ത് വിരസമായി കഴിഞ്ഞിരുന്ന ആന്‍ എന്ന സ്ത്രീക്ക് പേരും അഡ്രസ്സും ഇല്ലാതെ എന്നും ഓരോ പൂക്കുലകള്‍ ലഭിക്കുന്നു. ജീവിതം വിരസമായി തള്ളി നീക്കിയിരുന്ന അവളുടെ ജീവിതത്തില്‍ ഈ പൂക്കള്‍ വര്‍ണ്ണങ്ങള്‍ വിരിയിക്കുന്നു. ആരാണെന്നോ ഏതാണെന്നോ അറിയാതിരുന്ന ഈ പൂക്കളുടെ ഉടമസ്ഥനായി അവള്‍ സംശയിക്കുന്നത് കൂടെ ജോലി എടുക്കുന്നയാളെ തന്നെയാണ്… അതവള്‍ ആസ്വദിക്കുന്നുമുണ്ട്. പക്ഷേ കാര്യങ്ങള്‍ ആകെ തകിടം മറിഞ്ഞത് വേഗത്തിലായിരുന്നു. ഒരു കാറപകടത്തില്‍ അയാള്‍ മരണപ്പെടുന്നു. പൂക്കളുടെ വരവും നില്‍ക്കുന്നു. അതോടെ ആന്‍ ഉറപ്പിക്കുന്നു തന്നെ നിശ്ശബ്ദമായി പ്രണയിച്ചതും പൂക്കള്‍ സമ്മാനിച്ചതും മരണപ്പെട്ട ആള്‍ തന്നെയാണെന്ന്. പക്ഷേ, സിനിമ പകുതി ആയിട്ടേ ഉള്ളൂ. ബാക്കി നിങ്ങള്‍ കാണുക. ആസ്വദിക്കുക.
[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]