ഹര്‍ഷദ്
Colonia 2015
Dir. Florian Gallenberger
Country: Germany
1973- ലെ ചിലി. ജനങ്ങളാല്‍ തെരെഞ്ഞെടുക്കപ്പെട്ട അലെണ്ടേയെ പുറത്താക്കി പിനോഷേ പട്ടാളം അരങ്ങുവാണിരുന്ന കാലം. പിനോഷേയ്‌ക്കെതിരെ പ്രവര്‍ത്തിച്ചിരുന്ന ചെറുപ്പക്കാരില്‍ ഒരു ആര്‍ട്ടിസ്റ്റാണ് ഡാനിയേല്‍. ഫോട്ടോഗ്രാഫറുമാണ്. പിനോഷെയുടെ രഹസ്യ പോലീസ് ദിന (DINA – National Intelligence Directorate ) ഡാനിയേലിനെ പിടിച്ചു കൊണ്ടു പോയപ്പോള്‍ അയാളുടെ കാമുകി ലെന അവനെ തിരഞ്ഞു പോകുന്നു. എത്തിപ്പെട്ടത് പിനോഷെയുടെ പീഢനകേന്ദ്രം, കുപ്രസിദ്ധമായ കൊളോണിയ ഡിഗ്നിഡാഡില്‍ (Colonia Dignidad) പോള്‍ ഷാഫര്‍ എന്ന ഒരു പാസ്റ്ററുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ചാരിറ്റി മിഷനറി കേന്ദ്രമായാണ് പ്രത്യക്ഷ്യത്തില്‍ ഇത് വര്‍ക്കു ചെയ്യുന്നത്. പക്ഷേ അത് പിനോഷെയുടെ പല ആയുധ / പീഢന പരീക്ഷണങ്ങളുടെയും വേദിയുമാണ്. അങ്ങോട്ടേക്കു പോയാല്‍ പിന്നെ തിരിച്ച് വരാനാവില്ല എന്ന ഉപദേശമാണ് ലെനയ്ക്ക് കിട്ടുന്നത്. പക്ഷേ അവള്‍ പോകാന്‍ തന്നെ തീരുമാനിക്കുന്നു.
ട്രൂസ്‌റ്റോറി ബേസ്ഡ് സിനിമയാണിത്. ലോകത്തിലെ എറ്റവും വലിയ ഫാസിസ്റ്റുകളില്‍ ഒരാളായ പിനോഷെയുടെ ഭരണകാലത്തെ ചിലിയുടെ പൊള്ളുന്ന ഒരേട്. കാണുക. കാണിക്കുക.