Emma’s Gluck (2006)

0
1015

ഹര്‍ഷദ്‌

Emma’s Gluck (2006)
Director: Sven Taddicken
Country: Germany

ഒറ്റപ്പെട്ട ഗ്രാമത്തില്‍ ഒറ്റപ്പെട്ട വീട്ടില്‍ തന്റെ പന്നികളും, കോഴികളും മറ്റുമായി തനിച്ചു താമസിക്കുന്ന സുന്ദരിയായ എമ്മ… നഗരത്തിലെ കാര്‍മെക്കാനിക്കായ മാക്‌സ്… കാന്‍സര്‍ രോഗത്താല്‍ മരണം വളരെ അടുത്താണെന്ന് മനസ്സിലാക്കിയ മാക്‌സ് തന്റെ ഷോപ്പില്‍ നിന്നും കുറേയേറെ പണവും പുത്തന്‍ ജോഗര്‍ കാറുമായി കടന്നു കളയുന്നു.. മെക്‌സിക്കോ ആയിരുന്നു ലക്ഷ്യം. പക്ഷേ ആ യാത്ര വലിയൊരു അപകടമായി നമ്മുടെ എമ്മ താമസിക്കുന്ന മനോഹരമായ വീട്ടിനുമുമ്പില്‍ ഇടിച്ചു വീഴുന്നു… എമ്മ അയാളെ ശുശ്രൂഷിക്കുന്നു… പോലീസില്‍നിന്നും ഒളിപ്പിക്കുന്നു…കേട്ടു പഴകിയ ഏതോ ഇന്ത്യന്‍ സിനിമ മണക്കുന്നില്ലേ.. എന്നാല്‍ കഥ പിന്നീട് മാറും, സംഭവങ്ങളും.. ഇതിലെ ക്ലൈമാക്‌സ് പ്രവചിക്കാനാവും തുടക്കം കാണുമ്പോഴേ എന്നത് ഒരു പോരായ്മയാണെങ്കിലും ആ ക്ലൈമാക്‌സ് ഭീകരം തന്നെയാണ്.. മിസ്സാക്കരുത്.. കാണുക.. ആസ്വദിക്കുക..

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here