The Priest’s Children (2013) 

0
529

ഹര്‍ഷദ്‌

The Priest’s Children (2013)
Director: Vinko Bresan
Country: Croatia

നായകന്‍ പാതിരിയച്ചനാണ്. അങ്ങേരുടെ പ്രദേശത്ത് മരണനിരക്ക് കൂടിക്കൊണ്ടേയിരിക്കുന്നു. പക്ഷേ ജനനം നടക്കുന്നേയില്ല. ഇങ്ങനെപോയാല്‍ ശരിയാവില്ലല്ലോ എന്നാലോചിക്കുമ്പോഴാണ് ഫാദറിന് യമണ്ടനൊരു ഐഡിയ കിട്ടുന്നത്. അതും ഒരു കുമ്പസാര കൂട്ടില്‍വെച്ച്. ആളുകളെല്ലാവരും ഒളിഞ്ഞും തെളിഞ്ഞും സംഗമിക്കുമ്പോള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ‘ഉറ’ യാണ് വില്ലന്‍. ഉറ അഥവാ കോണ്ടം.

കോണ്ടം വില്‍ക്കുന്ന കടക്കാരനുമായി ഫാദര്‍ ഒരു ധാരണയിലെത്തുന്നു. കുലം നശിക്കാതിരിക്കാനായി അവര്‍ ആ ഉറയില്‍ അതിസൂക്ഷമമായി, അതി വിദഗ്ദമായി ഓട്ട അഥവാ സുഷിരം ഉണ്ടാക്കുന്നു. പിന്നെ സംഗതി ഇവരുടെ കയ്യീന്നു പോകുന്നു.. അതാണ് കഥ… കാണേണ്ട സിനിമയാ… ക്രൊയേഷ്യയില്‍ നിന്നും ഒരു കിടിലന്‍ ആക്ഷേപഹാസ്യ സിനിമ.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here