Atash (2004)

0
582

ഹര്‍ഷദ്‌

Atash (2004)
Director: Tawfik Abu Wael
Country: Israel / Phalastine

അറ്റാഷ് എന്നാല്‍ ദാഹം. ഇസ്രായേലിനാല്‍ കുടിയിറക്കപ്പെട്ട് അവരുടെയൊന്നും കണ്ണില്‍പ്പെടാത്തത്ര വിജനതയില്‍ ഒറ്റപ്പെട്ടു താമസിക്കുന്ന ഒരു അറബ് കുടുംബത്തിന്റെ കഥയാണ് ഈ ‘ദാഹം’. ഈ സിനിമയില്‍ അത് സ്വാതന്ത്ര്യം എന്നും അര്‍ത്ഥം വെക്കാം. പക്ഷേ അത്രയെളുപ്പത്തില്‍ കഥപറഞ്ഞ് നമ്മെ രസിപ്പിക്കാനേതായാലും സംവിധായകന്‍ തൗഫീഖ്‌ ഉദ്ദേശിച്ചിട്ടുമില്ല.

അതോറിറ്റി അറിയാതെ മരങ്ങള്‍ മുറിച്ച് അത് കരിയാക്കി വിറ്റ് ഉപജീവനം കണ്ടെത്തുന്ന ഈ കുടുംബത്തിന്റെ എല്ലാം കുടുംബനാഥനായ അബു ഷുക്രിയാണ്. ജലം കിട്ടാക്കനിയുമാണിവിടെ. സിനിമ കണ്ടുകഴിഞ്ഞ് ആലോചിക്കുന്തോറും പല അര്‍ത്ഥതലങ്ങള്‍ കണ്ടെത്താനാവുന്ന ഒരു ഉഗ്രന്‍ സിനിമ. വളരെ ദുര്‍ഘടം പിടിച്ച സാഹചര്യത്തില്‍ ജീവിക്കാനായി പാടുപെടുന്ന ഒരു കുടുംബവും അവര്‍ക്കിടയിലെ ബന്ധങ്ങളുടെ ഇഴപിരിച്ചലുകളും കാണാം. അതോടൊപ്പം ഇസ്രയീലിന് കീഴില്‍ ജീവിക്കേണ്ടി വരുന്ന ഫലസ്തീനി ജനതയുടെ പങ്കപ്പാടും ഇതില്‍ വായിച്ചെടുക്കാം. ഏതായാലും നിങ്ങള്‍ കാണുക. കമന്റു ചെയ്യുക.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here