സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സി.ബി.എസ്.ഇ.യുടെ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ്

0
474

പ്രളയം കവര്‍ന്നെടുത്ത സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടും ലഭിക്കുന്നതിന് സി. ബി. എസ്. ഇ. സൗകര്യമൊരുക്കുന്നു. മാര്‍ക്ക് ഷീറ്റ്, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പാസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഡിജിറ്റല്‍ രൂപത്തില്‍ നല്‍കുമെന്ന് ബോര്‍ഡ് വ്യക്തമാക്കി.

ഇതിനായി ttp://cbse.digitallocker.gov.in വെബ്സൈറ്റില്‍ പ്രവേശിച്ച് അപേക്ഷ നല്‍കണം. പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വഴി ലഭിച്ച ലോഗിന്‍ ഐ. ഡി. യും പാസ്വേഡുമാണ് ഉപയോഗിക്കേണ്ടത്. 2016-18 കാലയളവില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് അവരുടെ ലോഗിന്‍ ഐ.ഡി.യും പാസ്വേഡും രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് സി.ബി.എസ്.ഇ. വീണ്ടും അയക്കും.

2004-2018 കാലയളവില്‍ പരീക്ഷയെഴുതിയവരില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും നമ്പര്‍ മാറ്റിയവര്‍ക്കും നേരത്തേ നല്‍കിയ വെബ്സൈറ്റുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിച്ചശേഷം റോള്‍ നമ്പര്‍, ക്ലാസ്, പരീക്ഷ നടന്ന വര്‍ഷം എന്നിവ നല്‍കി ലോഗിന്‍ ചെയ്യാം. ആധാര്‍ നമ്പര്‍ ഇല്ലാത്തവര്‍ക്കും റോള്‍ നമ്പര്‍ ഓര്‍മയില്ലാത്തവര്‍ക്കും നേരിട്ടോ, ബന്ധുക്കള്‍ വഴിയോ പഠിച്ച സ്‌കൂളുകളെ സമീപിക്കാം. ഇവിടെ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ലോഗിന്‍ ചെയ്യാം. സര്‍ട്ടിഫിക്കറ്റില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ സി.ബി.എസ്.ഇ.യുടെ തിരുവനന്തപുരത്തെ റീജണല്‍ ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷ നല്‍കുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ റോള്‍ നമ്പര്‍, പേര്, ക്ലാസ്, പരീക്ഷയെഴുതിയ വര്‍ഷം എന്നീ വിവരങ്ങള്‍ ഉള്‍പ്പെടെ support@digitallocker.gov.in എന്ന വിലാസത്തില്‍ പരാതിപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here