ഹര്‍ഷദ്
Rabat (2011)
Directors: Victor D. Ponten, Jim Taihuttu
Country: Netherlands
റാബത്ത്, മൊറോക്കോയിലെ ഒരു സ്ഥലപ്പേരാണ്. അതേ പേരിലുള്ള ഈ സിനിമയിലെ നായകന്റെ ജന്മ സ്ഥലവുമാണ്. ഇപ്പോള്‍ കുടുംബസമേതം ഹോളണ്ടില്‍ താമസിക്കുന്ന നായകന്‍ അബ്ദുലിനെ തന്റെ സുഹൃത്തിനുള്ള സമ്മാനമായ ഒരു ബെന്‍സ് കാറുമായി അയാളുടെ ബാപ്പ റാബത്തിലേക്കു അയക്കുന്നതിന് പിന്നില്‍ വിവിധങ്ങളായ ഉദ്ദേശ്യങ്ങളുണ്ട്. തനിക്കാഗ്രഹമില്ലാഞ്ഞിട്ടും തന്റെ രണ്ടു കൂട്ടുകാരോടൊപ്പം അബ്ദുല്‍ 3000ത്തോളം കിലോമീറ്റര്‍ ആ കാറുമായി യാത്ര തിരിക്കുന്നു. അതെ, റാബത്ത് ഒരു റോഡ് മൂവിയാണ്. കണ്ണിനും മനസ്സിനും ഇമ്പമേകുന്ന, അതോടൊപ്പം അറബ് പടിഞ്ഞാറന്‍ സാംസ്‌കാരിക വൈജാത്യങ്ങളിലെ മോനഹാരിതയും അസ്വസ്ഥതകളും ഭംഗിയായി പറയാന്‍ ശ്രമിക്കുന്ന ഒരു സിനിമയാണ്. റോഡ്മൂവി ഇഷ്ടപ്പെടുന്നവര്‍ നിര്‍ബന്ധമായും കാണുക.
[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]