ഹര്‍ഷദ്
Director: Srdan Golubovic
Country: Serbia
1993 ബോസ്‌നിയന്‍ വംശീയ യുദ്ധം നടക്കുന്ന സന്ദര്‍ഭം. ട്രെബിന്‍ജി എന്ന സെര്‍ബിയന്‍ പട്ടാള നിയന്ത്രണത്തിലുള്ള ഗ്രാമത്തില്‍ ദാരുണമായ ഒരു കൊലപാതകം നടക്കുന്നു. പട്ടാളത്തില്‍ നിന്നു ലീലിന് വന്ന മാര്‍ക്കോ എന്ന യുവാവ് അങ്ങാടിയില്‍ തന്റെ ഡോക്ടറായ സുഹൃത്തുമൊത്ത് ചായ കുടിച്ചിരിക്കെ കണ്ട കാഴചയയിലേക്ക് ഇടപെടുകയായിരുന്നു. തങ്ങള്‍ക്ക് സിഗരറ്റ് കൊടുത്തില്ല എന്ന പേരും പറഞ്ഞ് അവിടെ ചെറിയൊരു പെട്ടിക്കട നടത്തുകയായിരുന്ന ഹാരിസ് എന്ന മുസ്ലിം യുവാവിനെ ഒരു പറ്റം സെര്‍ബ് പട്ടാളക്കാര്‍ വളഞ്ഞിട്ട് ചവിട്ടുന്നു. മാര്‍ക്കോ ഹാരിസിനു വേണ്ടി ഇടപെടുന്നു. ഹാരിസ് ഓടി രക്ഷപ്പെടുന്നു. സംഘം അവരുടെ അരിശം മാര്‍ക്കോ എന്ന ചെറുപ്പക്കാരനുമേല്‍ തീര്‍ക്കുന്നു. ഇത്രയും മുഖവുര! ഇനിയാണ് സിനിമ തുടങ്ങുന്നത്. ബാക്കി പറഞ്ഞാല്‍ കാണുന്നവരുടെ ഹരം പോകും. നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സിനിമയാണ്. PS: കുമ്പസാരം എന്ന പേരില്‍ മലയാളീകരിച്ച് അലമ്പാക്കിയ ക്ലോപ്ക അഥവാ ദ ട്രാപ്പ് എന്ന മനോഹരമായ സിനിമയുടെ സംവിധായകന്‍ ശ്രദാന്‍ ഗൊലുബോവിച്ച് തന്നെയാണ് ഈ സിനിമയും ചെയ്തിരിക്കുന്നത്. സോ.. കാണാന്‍ മറക്കരുത്.