Time of the Wolf (2003)

0
503

ഹര്‍ഷദ്‌

Time of the Wolf (2003)
Dir. Michael Haneke
Country: France

ഒരിറക്കെങ്കിലും വെള്ളം തരണം. എന്റെ കയ്യില്‍ പകരം തരാന്‍ ഒന്നും ഇല്ല. ദാഹവും വിശപ്പും അനിശ്ചിതത്വവും, വേവലാതിയിലാഴ്ത്തിയ ആള്‍ക്കൂട്ടത്തിലെ ആ സ്ത്രീ അവരോട് കെഞ്ചി. രണ്ടു മൂന്ന് കാന്‍ വെള്ളവുമായി വന്ന സപ്ലൈക്കാര്‍ അവളുടെ യാചനയെ അവഗണിച്ചു. പകരം കൊടുക്കാന്‍ വാച്ചും മറ്റു സാധനങ്ങളുമുള്ളവര്‍ ഓരോന്നായി വെള്ളം സ്വന്തമാക്കി. അവള്‍ വീണ്ടും കെഞ്ചി. കുറച്ചെങ്കിലും വെള്ളം തരണം. പകരം നിങ്ങളെന്റെ ശരീരമെടുത്തോളൂ… എന്തു വേണെമെങ്കിലും ചെയ്‌തോളൂ. കുറച്ചു വെള്ളം…. ഇതു പറഞ്ഞ് അവള്‍ കുപ്പായത്തിന്റെ ബട്ടണ്‍ പൊട്ടിച്ചു.

മൈക്കിള്‍ ഹെനെകെയുടെ എല്ലാ സിനിമകളും ഞെട്ടിക്കലാണ്. ടൈം ഓഫ് ദി വൂള്‍ഫ് എന്ന ഈ സിനിമ നമ്മളെ അതിലേറെ ഞെട്ടിക്കും. സകല വിധ സപ്ലൈയും കട്ട്  ചെയ്യപ്പെട്ട് എന്നോ വരുമെന്നു കേള്‍ക്കുന്ന ട്രെയിനും കാത്ത് ഒരു കുഞ്ഞു സ്‌റ്റേഷന്റെ പരിസരത്ത് വിശന്നും ദാഹിച്ചും കരഞ്ഞും കലഹിച്ചും മരിച്ചും കഴിയുന്ന കുറച്ചുപേര്‍. പലതവണ കാനില്‍ ഏറ്റവും മികച്ച സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ പ്രിയപ്പെട്ട ഹെനെകെയുടെ 2003-ലെ സിനിമ. കണ്ടില്ലെങ്കില്‍ നിര്‍ബന്ധമായും കാണുക. കാണിക്കുക.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here