Memories in March

0
343

ഗ്ലോബൽ സിനിമ വാൾ

മുഹമ്മദ് സ്വാലിഹ്

Film: Memories in March
Director: Sanjoy Nag
Year: 2010
Language: English, Hindi, Bengali

തന്റെ മകന്‍ സിദ്ധാര്‍ത്ഥ് കൊല്‍ക്കത്തയില്‍ വെച്ച് ഒരു കാറപകടത്തില്‍ മരണപ്പെട്ടു എന്ന വാര്‍ത്തയാണ് ഒരു രാത്രി ആരതി മിശ്രയെ തേടിയെത്തുന്നത്. നിര്‍വികാരയായി അവര്‍ കൊല്‍ക്കത്തയിലേക്ക് യാത്ര തിരിക്കുന്നു. കൊല്‍ക്കത്തയിലെത്തിയ അവരെ സിദ്ധാര്‍ത്ഥിന്റെ സഹപ്രവര്‍ത്തകര്‍ സംസ്‌കാരച്ചടങ്ങുകളിലേക്കും തുടര്‍ന്ന് സിദ്ധാര്‍ത്ഥിന്റെ ഫ്‌ളാറ്റിലേക്കും കൂട്ടിക്കൊണ്ടുപോകുന്നു. സഹാന ചൗധരി, അര്‍ണബ് മിത്ര എന്നീ സഹപ്രവര്‍ത്തകരെ ആരതി പരിചയപ്പെടുന്നു. സംസ്‌കാരച്ചടങ്ങുകള്‍ക്ക് ശേഷം കുറച്ചുദിവസം മകന്റെ ഫ്‌ളാറ്റില്‍ താമസിക്കുന്ന ആരതി സിദ്ധാര്‍ത്ഥിന്റെ വീട്ടുപകരണങ്ങളും ഫോട്ടോകളും മറ്റും ഡല്‍ഹിയിലേക്ക് കൊണ്ടുപോവാന്‍ ശ്രമിക്കുന്നു. അതിനുള്ള ശ്രമങ്ങള്‍ ആരതിയെ ഞെട്ടിക്കുന്ന ഒരു തിരിച്ചറിവിലേക്ക് കൊണ്ടെത്തിക്കുന്നു.

മകന്റെ മരണം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്ന ഒരു അമ്മയുടെ വിഷാദവും ഇന്നും പ്രസക്തമായ ഒരു സാമൂഹികപ്രശ്‌നവും വളരെ മനോഹരമായി ഇണക്കിച്ചേര്‍ത്തവതരിപ്പിക്കുന്നതിലൂടെയാണ് ഈ സിനിമ വേറിട്ടുനില്‍ക്കുന്നത്. ആരതി മിശ്രയും കൊല്‍ക്കത്തയില്‍ അവര്‍ പരിചയപ്പെടുന്ന സിദ്ധാര്‍ത്ഥിന്റെ ഏറ്റവും പ്രിയപ്പെട്ടവരുമായുള്ള ബന്ധത്തിന്റെ വികാസത്തിലൂടെ സമൂഹത്തിലെ യാഥാസ്ഥിതികതയെ സിനിമ മധുരമായി ചോദ്യം ചെയ്യുന്നുണ്ട്.
ഇന്ത്യയിലെ തന്നെ ആദ്യകാല ക്വീര്‍ സിനിമകളിലൊന്നാണ് മെമ്മറീസ് ഇന്‍ മാര്‍ച്ച്. സിനിമയെഴുതിയ വിഖ്യാത ചലച്ചിത്രകാരന്‍ റിതുപര്‍ണോ ഘോഷ് തന്നെയാണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here