Living

0
146

ഗ്ലോബൽ സിനിമ വാൾ

മുഹമ്മദ് സ്വാലിഹ്

Film: Living
Director: Oliver Hermanus
Year: 2022
Language: English

ലണ്ടന്‍ കൗണ്ടി കൗണ്‍സിലിലെ മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥനാണ് റോഡ്‌നി വില്ല്യംസ്. പൊതുവെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ദുശ്ശാഠ്യങ്ങളൊക്കെയുണ്ടെങ്കിലും മറ്റുള്ളവരുമായി അധികം ഇടപഴകാതെ ഒറ്റപ്പെട്ട ജീവിതമാണ് മിസ്റ്റര്‍ വില്ല്യംസ് നയിക്കുന്നത്. ജോലിയും മറ്റും ഒട്ടും താല്‍പര്യമില്ലാത്തതുപോലെയാണ് അയാള്‍ ചെയ്യുന്നത്. വിധുരനായ അയാള്‍ വീട്ടിലും മകനോടോ മരുമകളോടോ അധികം ഇടപഴകാതെ ഒറ്റപ്പെട്ട് ജീവിക്കുന്നു. ഓഫീസില്‍ വളരെ പരുക്കന്‍ സ്വഭാവമാണ് മിസ്റ്റര്‍ വില്ല്യംസിന്. അങ്ങനെയിരിക്കെയാണ് ചില ശാരീരികപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് അയാള്‍ ഒരു മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നത്. പരിശോധനാഫലം പുറത്തുവന്നപ്പോള്‍ അയാള്‍ക്ക് അവസാന ഘട്ടത്തിലുള്ള കാന്‍സറാണെന്നും ഏതാനും മാസത്തെ ജീവിതമല്ലാതെ ബാക്കിയൊന്നുമില്ലെന്നും മനസിലാക്കുന്നു. തന്റെ അവസാനദിനങ്ങള്‍ ശരിയായ രീതിയില്‍ ജീവിതം ആസ്വദിക്കണമെന്ന് തീരുമാനിക്കുന്ന അയാള്‍ക്ക് പക്ഷേ എങ്ങനെയത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. ഒരു റെസ്‌റ്റോറന്റില്‍ വെച്ച് കണ്ടുമുട്ടുന്ന മിസ്റ്റര്‍ സതര്‍ലണ്ടിന്റെയും തന്റെ ഓഫീസിലെ ജോലിക്കാരിയായ മിസ്സ് ഹാരിസിന്റെയും സഹായത്തോടെ അവസാനകാല ജീവിതം അയാള്‍ ആസ്വദിക്കുകയും ചെയ്തുതീര്‍ക്കേണ്ട ചില കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുകയും ചെയ്യുന്നു.
അകിറ കുറോസാവയുടെ ഇക്കിറു എന്ന സിനിമയുടെ ബ്രിട്ടീഷ് അഡാപ്‌റ്റേഷനാണ് ലിവിങ് എന്ന സിനിമ.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here