ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Crimes of the Future
Director: David Cronenberg
Year: 2022
Language: English
കഥ നടക്കുന്നത് വിദൂരഭാവിയിലാണ്. സൂചനകള്‍ പ്രകാരം മഹാദുരന്താനന്തര ലോകം (Post apocalyptic world). സൗള്‍ ടെന്‍സര്‍ ഒരു പെര്‍ഫോമന്‍സ് ആര്‍ട്ടിസ്റ്റാണ്. തന്റെ പങ്കാളിയായ കാപ്രൈസുമൊത്താണ് അയാള്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതും അവതരിപ്പിക്കുന്നതും. കഴിഞ്ഞ കുറച്ച് കാലമായി ശരീരത്തില്‍ വളരുന്ന പുതിയ അവയവങ്ങള്‍ ശസ്ത്രക്രിയ ചെയ്ത് മാറ്റുന്നതാണ് സൗളിന്റെയും കാപ്രൈസിന്റെയും ഷോകളുടെ ആകര്‍ഷണം. സൗളിന്റെ ശരീരത്തില്‍ വളരുന്ന അധികാവയവങ്ങള്‍ കാപ്രൈസ് തത്സമയം പ്രത്യേക യന്ത്രമുപയോഗിച്ച് ഓപ്പറേറ്റ് ചെയ്ത് മാറ്റുന്നു. വളരെയധികം പോപ്പുലാരിറ്റി ഇതിലൂടെ അവര്‍ക്ക് ലഭിക്കുന്നുണ്ട്. അങ്ങനെയിരിക്കെ ഓര്‍ഗന്‍ രജിസ്ട്രിയില്‍ പേര് ചേര്‍ക്കാന്‍ സൗളും കാപ്രൈസും തയ്യാറാവുന്നു. അതിനുശേഷം കഥ അപ്രതീക്ഷിതമായ ദിശകളിലേക്ക് നീങ്ങുകയാണ്. മനുഷ്യനെ എങ്ങനെ വേണമെങ്കിലും ജനിതകമായി മാറ്റിയെടുക്കാവുന്ന, വേദന എന്നൊന്നില്ലാത്ത ഒരു കാലത്ത് ‘മനുഷ്യന്‍’ എന്നതിനെ നിര്‍വചിക്കാന്‍ പ്രയാസപ്പെടുന്ന അധികാരവര്‍ഗവും സാങ്കേതിക മനുഷ്യന്‍ എന്ന ആശയം പേറുന്നവരും തമ്മിലുള്ള പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം. ഈ കലഹം രാഷ്ട്രീയമായും തത്വശാസ്ത്രപരമായും നിലനില്‍ക്കുന്നു. വിഖ്യാതനായ കനേഡിയന്‍ സംവിധായകന്‍ ഡേവിഡ് ക്രോണന്‍ബര്‍ഗാണ് സിനിമ സംവിധാനം ചെയ്തത്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല