ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Quo vadis, Aida?
Director: Jasmila Zbanic
Year: 2020
Language: Bosnian, English, Serbian, Dutch
വംശഹത്യയുടെ ചിത്രം എല്ലായിടത്തും അതിഭീകരമാംവിധം സമാനമായിരിക്കും. ബോസ്നിയന്‍ മുസ്ലിംകളെ സെര്‍ബിയന്‍ പട്ടാളം കൂട്ടക്കൊല ചെയ്ത സംഭവമാണ് സിനിമയുടെ ഇതിവൃത്തം.
ഐക്യരാഷ്ട്രസംഘടനയുടെ വിവര്‍ത്തകയായി പ്രവര്‍ത്തിക്കുന്ന അയ്ദ എന്ന ബോസ്നിയന്‍ അമ്മയുടെ കണ്ണുകളിലൂടെയാണ് സിനിമ കഥ പറഞ്ഞുപോകുന്നത്. അനേകം പുരുഷന്മാരും ആണ്‍കുട്ടികളും കൂട്ടക്കൊലക്ക് വിധേയമായിക്കൊണ്ടിരിക്കെ തന്റെ ഭര്‍ത്താവിനെയും മക്കളെയും അതില്‍ നിന്നും രക്ഷിക്കാന്‍ നടത്തുന്ന പ്രയത്നങ്ങളാണ് ഇതിവൃത്തം. സെബ്രനിക്ക ടൗണിലെ ബോസ്നിയക്കാരോട് സെര്‍ബിയന്‍ പട്ടാളം ചെയ്ത ക്രൂരകൃത്യങ്ങളുടെ പുനരാവിഷ്കരണമായി സിനിമ മാറുന്നു.
സിനിമയുടെ തലക്കെട്ടിന്റെ പരിഭാഷ ‘എങ്ങോട്ടാണ് നിങ്ങള്‍ പോകുന്നത്, അയ്ദ?’ എന്നാണ്. എങ്ങോട്ടും പോകാനില്ല എന്ന സത്യം ഇന്ന് കുറേക്കൂടെ വലിയ അക്ഷരത്തില്‍ എഴുതിവെക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ നിസ്സഹായമായ ഒരോര്‍മപ്പെടുത്തലാണ് ക്വോ വാദിസ്, എയ്ദ? എന്ന് വിലയിരുത്താം.
ജസ്മില സ്ബാനിക് സംവിധാനം ചെയ്ത സിനിമ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.