A Hidden Life

0
249

ഗ്ലോബൽ സിനിമ വാൾ

മുഹമ്മദ് സ്വാലിഹ്

Film: A Hidden Life
Director: Terrence Malik
Year: 2019
Language: English, German

കഥ നടക്കുന്നത് രണ്ടാം ലോകയുദ്ധകാലത്തെ ഓസ്ട്രിയയിലാണ്. സെന്റ് റാഡ്ഗുണ്ട് എന്ന ഗ്രാമത്തിലെ കര്‍ഷകനാണ് ഫ്രാന്‍സ് ജാഗര്‍സ്റ്റാറ്റര്‍. ഭാര്യ ഫാനിയും മൂന്ന് പെണ്‍കുഞ്ഞുങ്ങളുമടങ്ങുന്ന ലളിതവും സന്തുഷ്ടവുമായ ജീവിതം. എന്നാല്‍ യുദ്ധത്തിന്റെ കെടുതി അവരെ തേടിയെത്തുന്നത് നിര്‍ബന്ധിത സേവനത്തിന്റെ രൂപത്തിലാണ്. അടിസ്ഥാന പരിശീലനത്തിനായി കുടുംബത്തെ പിരിയുന്ന ഫ്രാന്‍സ് പക്ഷേ മാസങ്ങള്‍ക്കുശേഷം തിരിച്ചെത്തുന്നു. തന്റെ കുടുംബത്തോടൊപ്പം കര്‍ഷകജീവിതം തുടരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ യുദ്ധം വീണ്ടും കൊടുമ്പിരി കൊള്ളുന്നു. ഗ്രാമത്തിലെ മറ്റ് യുവാക്കള്‍ക്കൊപ്പം ഫ്രാന്‍സിനും സേനയില്‍ ചേരാനുള്ള ഓര്‍ഡറെത്തുന്നു.

ഈ ഘട്ടത്തിലാണ് സിനിമയിലെ കോണ്‍ഫ്‌ളിക്റ്റ് ആരംഭിക്കുന്നത്. സേനയില്‍ ചേരാനുള്ള ആദ്യത്തെ നടപടി ഹിറ്റ്‌ലറിനോടും തേഡ് റെയ്ഷിനോടുമുള്ള കൂറ് പ്രതിജ്ഞ ചെയ്യുക എന്നതായിരുന്നു. എന്നാല്‍ ഫ്രാന്‍സ് ആ പ്രതിജ്ഞക്കോ സേനയില്‍ ചേരുന്നതിനോ തയ്യാറായില്ല. പല കോണുകളില്‍ നിന്നും സമ്മര്‍ദമുണ്ടായെങ്കിലും ഫ്രാന്‍സ് നാസിപ്പടയില്‍ ചേരാന്‍ വിസമ്മതിച്ചു. പിന്തുണയുമായി ഫാനിയും. ഇതിന്റെ പേരില്‍ ഫ്രാന്‍സിനും കുടുംബത്തിനും നേരിടേണ്ടിവരുന്ന പ്രതിസന്ധികളും അതിന്റെയൊക്കെ ഇടയിലും അതിജീവിക്കുന്ന അവരുടെ ആദര്‍ശധീരതയും പ്രണയവുമാണ് സിനിമയുടെ ഇതിവൃത്തം.
ടെറന്‍സ് മാലിക്ക് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മാലിക്കിന്റെ ധ്യാനപരവും ആത്മീയവുമായ ചുവയുള്ള ആഖ്യാനരീതി സിനിമയെ മുന്നോട്ടുനയിക്കുന്നതിലെ പ്രധാനഘടകമാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here