ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: The Diving Bell and the Butterfly
Director: Juliam Schnabel
Year: 2007
Language: French
‘ഒരു നാവികന്‍ തീരം അപ്രത്യക്ഷമാവുന്നത് നോക്കി നില്‍ക്കുന്നത് പോലെ, ഞാനെന്റെ ഭൂതകാലം അകന്നുപോകുന്നത് കാണുന്നു, അത് ഓര്‍മയുടെ ചാരമായി ചുരുങ്ങുന്നു..’
ഇത് യഥാര്‍ത്ഥ ജീവിതം ആസ്പദമാക്കി നിര്‍മിച്ച ഒരു സിനിമയാണ്. ഫ്രാന്‍സിലെ പ്രശസ്തമായ മാഗസിന്‍ ആയിരുന്ന എല്‍ മാഗസിന്റെ എഡിറ്ററായിരുന്നു ജീന്‍ ഡൊമിനിക് ബോബി. 1995 ല്‍, തന്റെ നാല്‍പ്പത്തിമൂന്നാം വയസില്‍, മകനോടൊപ്പം ഡ്രൈവ് ചെയ്തുകൊണ്ടിരിക്കെ ബോബി പെട്ടെന്ന് രോഗാതുരനായി (Cerebrovascular Seizure). ഇരുപത് ദിവസത്തിന് ശേഷം ആശുപത്രിയില്‍ വെച്ച് ബോധം വരുമ്പോള്‍ ഇടത്തേ കണ്ണ് ചിമ്മാന്‍ മാത്രമേ ബോബിക്ക് സാധിച്ചിരുന്നുള്ളൂ. ലോക്ക്ഡ് ഇന്‍ സിന്‍ഡ്രോം എന്ന രോഗമായിരുന്നു അയാള്‍ക്ക്.
അപകടത്തിന് മുമ്പ് ഒരു പുസ്തകം എഴുതാനായി ബോബി കരാറിലൊപ്പിട്ടിരുന്നു. ഈയവസരത്തില്‍ അത് എഴുതാന്‍ അയാള്‍ തയ്യാറായി. സ്പീച്ച് തെറാപ്പിസ്റ്റിന്റെ സഹായത്തോടെ കണ്ണുചിമ്മലിലൂടെയുള്ള ആശയവിനിമയത്തിലൂടെയാണ് പുസ്തകമെഴുതിയത്.
സമാനനാമത്തിലുള്ള പുസ്തകമാണ് ദ ഡൈവിങ് ബെല്‍ ആന്റ് ദ ബട്ടര്‍ഫ്‌ളൈ എന്ന സിനിമയുടെ ഇതിവൃത്തം. ബോബി കോമയില്‍ നിന്നെഴുന്നേല്‍ക്കുന്നിടത്താണ് സിനിമ തുടങ്ങുന്നത്. തുടക്കത്തില്‍ ബോബിയുടെ കണ്ണിലൂടെ ചുറ്റുമുള്ള കാഴ്ച്ചകളും മനുഷ്യരെയും കാണുന്ന നമ്മള്‍ പതിയെ പുറത്തുനിന്നും ബോബിയെ കാണാന്‍ തുടങ്ങുന്നു. സിനിമയുടെ ഈ തരത്തിലുള്ള പരിചരണം ആകര്‍ഷകമാണ്. സമകാലത്ത് നടക്കുന്ന സംഭവങ്ങളും ഭൂതകാലവും ബോബിയുടെ ഭാവനകളുമെല്ലാം നിറഞ്ഞതാണ് സിനിമ. ജൂലിയാം സ്‌നാബേല്‍ സംവിധാനം ചെയ്ത സിനിമയില്‍ ബോബിയായി വേഷമിടുന്നത് മാത്തിയൂ അമാല്‍റിക് ആണ്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.