Amour

0
291
GlobalCenimaWall_MuhammedSwalih_Amour

ഗ്ലോബൽ സിനിമ വാൾ

മുഹമ്മദ് സ്വാലിഹ്

Film: Amour
Director: Michael Haneke
Language: French
Year: 2012

വൃദ്ധദമ്പതികളാണ് ജോര്‍ജും ആനും. പണ്ട് സംഗീത അദ്ധ്യാപകരായിരുന്നു ഇരുവരും. ബാഹ്യ ഇടപെടലുകളില്ലാതെ മനോഹരമായി മുന്നോട്ട് പോയിരുന്ന അവരുടെ ദാമ്പത്യജീവിതം പെട്ടെന്ന് പ്രതിസന്ധിയിലാകുന്നു. ആനിന് സ്ട്രോക്ക് ബാധിക്കുന്നു. വൈദ്യസഹായം തേടിയെങ്കിലും സ്ഥിതി വഷളാവുകയാണ് ചെയ്യുന്നത്. പിന്നീടുള്ള അവരുടെ ജീവിതമാണ് അമോര്‍ എന്ന മൈക്കല്‍ ഹാനെക്കെ സിനിമയുടെ ഇതിവൃത്തം. ആനിന് ആശുപത്രിയില്‍ ചികിത്സ തേടാനോ തുടര്‍ന്ന് ജീവിക്കാനോ പോലും വലിയ താല്‍പര്യമില്ല. സ്ഥിതിഗതികളോട് പൊരുത്തപ്പെടാന്‍ എണ്‍പത് കഴിഞ്ഞ ജോര്‍ജും പ്രയാസപ്പെടുന്നു. അവരുടെ തന്നെ ശാരീരിക-മാനസിക പരിമിതികളും പുറത്തുനിന്നുള്ളവരുടെ ഇടപെടലും ജീവിതത്തെ പ്രശ്നത്തിലാക്കുന്നു.
അവരുടെ പ്രണയത്തിന്റെ ശക്തി പരീക്ഷിക്കുന്ന കാലത്തിനുമുമ്പില്‍ തോറ്റുപോകാതിരിക്കാന്‍ ജോര്‍ജ് ചില തീരുമാനങ്ങളെടുക്കുന്നു.
കണ്ടുനോക്കാം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here