Gandhadagudi

0
148

ഗ്ലോബൽ സിനിമ വാൾ

മുഹമ്മദ് സ്വാലിഹ്

Film: Gandhadagudi
Director: Amoghavarsha J S
Year: 2022
Language: Kannada

പ്രശസ്ത കന്നഡ സിനിമാതാരം പുനീത് രാജ്കുമാറിന്റെ അവസാനത്തെ സിനിമ എന്ന നിലയിലാണ് ഗാന്ധധഗുഡി അറിയപ്പെട്ടത്. ഒരു ഡോക്യുമെന്ററി ഫോര്‍മാറ്റില്‍ ഒരുക്കിയിട്ടുള്ള സിനിമ. പുനീത് രാജ്കുമാര്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും സിനിമയുടെ സംവിധായകനുമായ അമോഘവര്‍ഷക്കൊപ്പം പ്രകൃതിയെ അറിയാന്‍ ഒരു യാത്രപോവുകയാണ്. താരകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന പുനീതിന് പലതും പുതിയ കാഴ്ച്ചകളായിരുന്നു. കര്‍ണാടകയുടെ ജൈവവൈവിധ്യത്തിന്റെ അടയാളങ്ങളായ പശ്ചിമഘട്ടം ഉള്‍പ്പെടെ കാടുകളിലൂടെയും കടലിലൂടെയുമൊക്കെയുള്ള യാത്ര പലതരം വൈവിധ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. മനുഷ്യനും പ്രകൃതിയും മറ്റു ജീവസമൂഹങ്ങളും തമ്മിലുള്ള പൊരുത്തത്തോടെയുള്ള മുന്നോട്ടുപോക്കിന്റെ അനിവാര്യതയെയാണ് ഈ ഡോക്യുമെന്റി ഉയര്‍ത്തിക്കാണിക്കുന്നത്. സിനിമ ആമസോണ്‍ പ്രൈമില്‍ ലഭ്യമാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here