ജി.അരവിന്ദൻ ഓർമ്മയായിട്ട് ഇന്ന് 27 ആണ്ടുകളാകുന്നു.

0
713

സി. ടി. തങ്കച്ചൻ

കേരളം കണ്ട ഈ ബഹുമുഖ പ്രതിഭ തന്റെ അൻപത്തിയാറാമത്തെ വയസ്സിലാണ് ഓർമ്മയായത്.കാർട്ടൂണിസ്റ്റ്, നാടക സംവിധായകൻ സംഗീതജ്ഞൻ ‘ സിനിമാ സംവിധായകൻ എന്നിങ്ങനെ താൻ കൈ വെച്ച മേഖലകളിലെല്ലാം തന്റെ അടയാളം പതിപ്പിച്ച ജീനിയസായിരുന്നു. അരവിന്ദൻ.സംഗീതത്തെക്കുറിച്ച് അപാരജ്ഞാനമുള്ള അരവിന്ദൻ തന്റെ സുഹൃത്തുകളായിരന്ന ചിന്ത രവിയുടെയും പവിത്രനേയും സിനിമകൾക്ക് പശ്ചാത്തല സംഗീതമൊരുക്കിയ സംഗീത സംവിധായകനായിരുന്നു.എന്നത് അത്രയൊന്നും ചർച്ച ചെയ്യപ്പെട്ടിരുന്നില്ല. പവിത്രന്റെ യാരോ ഒരാൾ എന്ന സിനിമയ്ക്കും രവീന്ദ്രന്റെ ( ചിന്ത രവി ) ഒരേ തൂവൽ പക്ഷികൾക്കും സംഗീതം നൽകിയത് അരവിന്ദനായിരുന്നു. വലിയ ലോകവും ചെറിയ മനുഷ്യരും എന്ന കാർട്ടൂൺ പരമ്പരയിലൂടെ വരയും ചിന്തയും കഥയും സമന്വയിപ്പിച്ച പ്രതിഭാശാലി കൂടിയായി അരവിന്ദൻ.അരവിന്ദന്റെ കഥാപാത്രങ്ങളായ രാമുവും ഗു രു ജിയും ചർച്ച ചെയ്ത സാംസ്കാരിക, രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങൾ ഒരു കാലഘട്ടത്തിന്റെ അടയാളമായാണ് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടത്.മലയാള സിനിമയെ ലോക ഭൂപഠത്തിൽ അടയാളപ്പെടുത്തുന്നതിൽ മുൻ നിരയിൽ തന്നെയുണ്ടായിരുന്നു ഈ ചലച്ചിത്രകാരൻ ‘ ചലച്ചിത്രത്തിന് വിഷയം സ്വീകരിക്കുന്ന കാര്യത്തിലും കഥാ പത്രങ്ങൾക്ക് സ്വീകാര്യമായ അഭിനേതാക്കളെ തെരെഞ്ഞെടുക്കുന്ന കാര്യത്തിലും നിലവിലുണ്ടായിരുന്ന സങ്കൽപ്പങ്ങളെ പൂർണ്ണമായും നിരാകരിച്ച പ്രതിഭയായിരുന്നു അരവിന്ദൻ. കാഞ്ചനസീതയിൽ ഗോദാവരിയിലെ ആദിവാസികളെയാണ് അദ്ദേഹം അഭിനേതാക്കളാക്കിയത്.രാമനും ലക്ഷ്മണനും ലവനും കുശനുമെല്ലാം ആദിവാസികളായിരുന്നു. എന്ന വിശ്വാസത്തിൽ നിന്നാണ് ഈ തെരെഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്..
എസ്തപ്പാനിൽ ചിത്രകാരനായ രാജൻ കാക്കനാടനായിരുന്നു.പ്രധാന നടൻ.
അദ്ദേഹം സംവിധാനം ചെയ്ത കാവാലത്തിന്റെ “അവനവൻ കടമ്പ എന്ന നാടകവും നിലവിലുള്ള മാമൂലുകളെ തകർത്തു കളഞ്ഞു. കലയിലും സിനിമയിലും ഒരു വിഗ്രഹഭഞ്ജകനായ ഒറ്റയാനായിരുന്ന അരവിന്ദൻ.
വെളിപാടുകളുടെ കവി…..

LEAVE A REPLY

Please enter your comment!
Please enter your name here