ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയുടെ ഭാഗമായി കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ യുവനാടക പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. കോഴിക്കോട് സാംസ്‌കാരിക നിലയത്തില്‍ വെച്ച് ആഗസ്ത് 11,12,13 തിയ്യതികളിലായാണ് ക്യാമ്പ് നടക്കുന്നത്. ജെഎന്‍യുവില്‍ നിന്ന് തിയറ്റര്‍ ആര്‍ട്‌സില്‍ ഡോക്ടറേറ്റ് നേടിയ ദേശീയ നാടക പരിശീലകനും നാടകകൃത്തും സംവിധായകനും നടനും കൊറിയോഗ്രാഫറുമായ ഡോ. സാംകുട്ടി പട്ടങ്കരിയാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. കെജി മിനി, കെകെ പുരുഷോത്തമന്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുക്കും.
ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ആഗസ്ത് 6-ാം തിയ്യതിക്കകം ഇമെയില്‍ വഴിയോ വാട്‌സ്ആപ്പ് മുഖേനയോ അപേക്ഷിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന 25പേര്‍ക്കാണ് പ്രവേശനം. പ്രവേശനം സൗജന്യമാണ്.
ഇമെയില്‍: rathnakaran@agmail.com
വാട്‌സ്ആപ്പ്: 9446446006
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447904098