എഴുത്തിരുത്തം 2019

0
219

വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ മലയാള വേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി “എഴുത്തിരുത്തം ” സാഹിത്യ ശില്പശാല സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് പി.ടി. സുധാകരൻ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക ടി.വി. ഷീല, സുരേഷ് പൂവാട്ടു മീത്തൽ, സി.ആർ. ശ്രീജ, എം. ചിത്ര, ടി.കെ. ശ്രീജ എന്നിവർ സംസാരിച്ചു.

സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരുമായ ഡോ.കെ.എസ് കൃഷ്ണകുമാർ, അഹമ്മദ് മുഈനുദ്ദീൻ, ഡോ. നഫീസത്ത്‌ ബീവി, കെ.എസ്. ശ്രുതി  എന്നിവർ അടങ്ങിയ’നാൽവർ’ എന്ന പേരിൽ അറിയപ്പെടുന്ന സാംസ്കാരികസംഘം സ്കൂൾ-കോളേജ്‌ വിദ്യാർത്ഥികൾക്ക്‌ സർഗ്ഗാത്മകരചനകളുടെ പരിശീലനപദ്ധതിയായി രൂപകൽപന ചെയ്ത ശിൽപശാലയാണു ‘എഴുത്തിരുത്തം’. യു.പി, ഹൈസ്കൂൾ ക്ലാസുകളിലെ നൂറോളം വിദ്യാർത്ഥികൾ ശിൽപശാലയിൽ പങ്കെടുത്തു.

ഡോ.കെ.എസ് കൃഷ്ണകുമാർ, മുഹമ്മദ് മുഈനുദ്ദീൻ, ഡോ. നഫീസത്ത്‌ ബീവി, കെ.എസ്. ശ്രുതി എന്നിവർ സാഹിത്യരചനയുടെ വിവിധവശങ്ങളെക്കുറിച്ച്‌ ക്ലാസെടുത്തു. സ്റ്റാഫ് സെക്രട്ടറി കെ. പ്രേംരാജ് സ്വാഗതവും, കോഡിനേറ്റർ ടി.കെ. ശാന്തി നന്ദിയും പറഞ്ഞു .

LEAVE A REPLY

Please enter your comment!
Please enter your name here