ഫീൽഗുഡിന്റെ തണുപ്പ് തരുന്ന തണ്ണിമത്തൻ

0
236

 

 

 

 

 

കൃഷ്ണേന്ദു കലേഷ്‌

“കുട്ടിയുടെ ഓപ്പറേഷനുള്ള പണത്തിനു വേണ്ടി ജയിൽ ചാടി ആൾമാറാട്ടം നടത്തുന്ന കുറ്റവാളി” എന്നൊരു വൺലൈൻ കേട്ടാൽ ഏതു സിനിമയുടേതാണെന്നു ആലോചിക്കേണ്ടി വരും, “ചിത്രം” എന്ന സിനിമയുടേതാണ്, എന്നാൽ ആ സിനിമ ഇതൊന്നുമല്ല താനും, കാരണം അതിനെ അന്ത്യം വരെ മുൻപോട്ടു കൊണ്ടുപോകുന്നത് കഥയെ മൈൻഡ് ചെയ്യിപ്പിക്കാതെയുള്ള നർമ്മപ്രധാനമായ മൊമെന്റുകളാണ്. എന്നാൽ അത്ര പോലും പ്ലോട്ട് ഇല്ലാതെ, പ്ലോട്ട് എന്തെന്ന് ചിന്തിക്കുക പോലും ചെയ്യിക്കാതെ ഒരു ചിത്രം ഇന്നലെ ആസ്വദിക്കാൻ പറ്റി, ഗിരീഷിന്റെ “തണ്ണീർ മത്തൻ ദിനങ്ങൾ”.

 

 

 

 

 

 

 

 

 

 

 

റിലേറ്റബിൾ ആയ ഡയലോഗുകൾ കൊണ്ട് സമൃദ്ധമാക്കി, സ്കൂൾ കോമ്പൗണ്ടിൽ/ പതിനാറുകാരുടെ വീക്ഷണപരിസരത്തു രണ്ടര മണിക്കൂർ നേരം തീയേറ്ററിലെ സകലവിഭാഗം കാണികളെയും ശ്രദ്ധ പൊയ്‌പോകാതെ  പിടിച്ചിടുക എന്നത് അന്യായ ക്രാഫ്റ്റ് ആണ്. സെറ്റിങ്ങിന്റെ ഷെൽ പൊളിച്ചു പുറത്തു പോകാതെ കുട്ടികൾ നമ്മുടെ തോളത്തു കൈ ഇട്ടു നടത്തുന്ന പ്രതീതി തരുന്നുണ്ട് ഈ കൊച്ചു സിനിമ. ഗിരീഷ് അത് എക്സിക്യൂട്ട് ചെയ്യുന്നതിൽ മാസ്റ്റർ ആണ് എന്ന് അറിയാമായിരുന്നു. എന്നെപ്പോലെ +2 ലോകം എന്തെന്ന് പരിചയമില്ലാത്ത ജനെറേഷനിൽ പെട്ടവൻ പോലും മുഴുനീളം ഒരു സ്മൈലി ഫേസോടു കൂടിയാണ് ഈ ചിത്രം കണ്ടുകൊണ്ടിരുന്നത്. കഥാപാത്രങ്ങൾ ചുമ്മാ ഡയലോഗ് അടി അല്ലാതെ ഐഡന്റിറ്റി ഉള്ളവരാണ്, കഥാപാത്രത്തിന്റെ ഇൻസെക്യൂരിറ്റി എന്നൊരു തീം ഉടനീളം സ്ക്രിപ്റ്റിൽ പ്രവർത്തിക്കുന്നുണ്ട്, യാതൊരു കല്ലുകടിയുമില്ലാതെ എല്ലാ കുട്ടികളുടെയും ഫ്രഷ് അഭിനയം, ചെറുക്കന്റെ വീടും പരിസരവും സിംപിളും റിയലുമാണ്, പഴയ പ്രിയദർശൻ സിനിമകളിലെ ചില കഥാപാത്ര സൃഷ്ടികളും, ക്ലൈമാക്സ് ടേണുകളും ഒരു നൊസ്റാൾജിയേയും തരുന്നുണ്ട്. സംഭവം ഒരു ഫൺ റൈഡ് ആണ്, എന്നാൽ സത്യസന്ധവും, നിഷ്കളങ്കവും, ഡീറ്റൈൽഡും ആണ്.

യാതൊരു വിധ ഓവർ ദി ടോപ് ഷോയോ (ഒരു കഥാപാത്ര നിർമിതി ഒഴിച്ച്), സ്ലാപ്പ്സ്റ്റിക്കോ, ടെക്നിക്കാലിറ്റിയോ, മെലോഡ്രാമയോ, സന്ദേശമോ കേറ്റാതെയാണ് ഈ സിനിമ നമ്മളെ ആകർഷിക്കുന്നത് എന്നോർക്കണം, മലയാളവാണിജ്യസിനിമാ പരിസരത്തു വന്നിട്ടുള്ള coming of age ജോണറിന്റെയൊക്കെ ചെമ്പു പുറത്തു കൊണ്ടുവന്നു കാണിക്കുന്ന പടമാണിത്, ഫീൽഗുഡിന്റെ തണുപ്പ് തരുന്ന വേർഷനാണ്, കുരുവില്ലാതെ കൺസിസ്റ്റന്റ് ആയി രുചിക്കാവുന്ന ഒരു തണ്ണിമത്തനാണ്… സിനിമയ്ക്ക് പിന്നിലുള്ള മുഴുവൻ ടീമിനോടും റെസ്പെക്റ്റ് മാത്രം. ഇനിയങ്ങോട്ട് ഇവിടുത്തെ കുറെ നിർമാതാക്കൾ ഫോളോ ചെയ്യാൻ പോകുന്ന പ്രോജക്ട് മോഡൽ ആകാം ഈ പടം, ഗിരീഷ് വണ്ടി ഗിയറിലിട്ടു നിന്നോ എന്നെ പറയാനുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here