HomeസിനിമSHORT FILM & DOCUMENTARYബ്രിജേഷ് പ്രതാപിന്‍റെ 'ഐ' പൂണെ ഫെസ്റ്റിലേക്ക്

ബ്രിജേഷ് പ്രതാപിന്‍റെ ‘ഐ’ പൂണെ ഫെസ്റ്റിലേക്ക്

Published on

spot_img

കോഴിക്കോട്ടുകാരന്‍ ബ്രിജേഷ് പ്രതാപ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം ‘ഐ’ പൂണെ ഇന്റര്‍നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു. കണ്ണുണ്ടായിട്ടും കാണാത്തവരുടെ ലോകത്തേക്ക്, കണ്ണടച്ച് ഇരുട്ടാക്കുന്നവരുടെ ഇടയിലേക്ക്, നേരിന്‍റെ ഉൾക്കാഴ്ച്ചയുമായാണ് ‘ഐ’ എത്തുന്നത്.

15 മിനിട്ടാണ് ദൈർഘ്യം. ഒരു ഫ്ളാറ്റിൽ താമസിക്കുന്ന അന്ധയായ പെൺകുട്ടിയും അവൾക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആനുകാലികം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന നിരവധി വിഷയങ്ങളെ പ്രത്യേകിച്ച് സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും പുരുഷ മേധാവിത്വ സമീപനങ്ങളും ചിത്രം ചർച്ച ചെയ്യുന്നു.

വലൻസിയ മീഡിയ കോർട്ടിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിന്‍റെ തിരക്കഥ ദിലീപ് കീഴൂരാണ്. ക്യാമറയും എഡിറ്റിംഗും നിർവഹിച്ചത് സുബീഷ് യുവ. പശ്ചാത്തല സംഗീതം വിനീഷ് ബാലകൃഷ്ണൻ. മികച്ച ചിത്രത്തിന് ഭരത് ഷോർട്ട് ഫിലിം ഫെസ്റ്റിൽ ഐ.വി. ശശി പുരസ്കാരവും മലബാർ സൗഹൃദ വേദിയുടെ പുരസ്കാരവും നേടിയിട്ടുണ്ട്. കോഴിക്കോട് നടന്ന ഓറിയൻറൽ ഫിലിം ഫെസ്റ്റിൽ മികച്ച നടി, കൊല്ലം സംസ്കാര സാഹിതിയുടെ മേളയിൽ മികച്ച തിരക്കഥ എന്നീ അവാർഡുകൾ നേടിയ ചിത്രം ഹൈദരബാദ് ഫിലിം ഫെസ്റ്റിലിലേക്കും മുംബൈ ചിത്രഭാരതി ഷോർട്ട് ഫിലിം ഫെസ്റ്റിലിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ശില്പ വിജയൻ, അനിൽ തിരുവമ്പാടി, ആര്യ ശ്രീനിവാസ്, പ്രശോഭ് മേലടി, മിഥുൻ പയ്യോളി, ആൻസി ബിജു, ചന്ദ്രൻ കണ്ടോത്ത്, ജീനാ ഷാബി, അഖിൽ പയ്യോളി, പ്രജിമണിയൂർ, രഞ്ചു, രേവതി, ഗീതാ ശ്രീജിത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

Latest articles

4K മികവോടെ സ്ഫടികമെത്തുന്നു

മലയാളി മറക്കാത്ത മാസ്സ് കഥാപാത്രങ്ങളുടെ ലിസ്റ്റെടുത്താൽ, ആടുതോമയതിൽ മുൻനിരയിൽ തന്നെ കാണും. 1995 ൽ,സ്വന്തം കഥയിൽ ഭദ്രൻ സംവിധാനം...

രോമാഞ്ചം

സിനിമ സുർജിത്ത് സുരേന്ദ്രൻ ഒരു ട്രെയ്‌ലർ പോലും കാണാതെ, തീർത്തും അപ്രതീക്ഷിതമായി കണ്ട ഒരു പടം. സൗബിനേയും അർജുൻ അശോകനെയും സജിൻ...

വാണി ജയറാം അന്തരിച്ചു

ഇന്ത്യൻ സിനിമയിലെ സുന്ദരശബ്ദങ്ങളിലൊന്ന് വിടപറഞ്ഞു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച സിനിമാ പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു.78...

തിരസ്കൃതന്റെ സാക്ഷ്യപത്രമെത്തുന്നു

പ്രേക്ഷകനോട് സംവദിക്കാൻ ഏകാംഗനാടകത്തോളം മികച്ച മറ്റൊരു കലാരൂപമില്ല. വിവിധ ഭാവങ്ങളിലേക്ക് അനുമാത്രം മിന്നിമാറാൻ കെല്പുള്ള ഒരു അഭിനേതാവിന് മാത്രമേ...

More like this

4K മികവോടെ സ്ഫടികമെത്തുന്നു

മലയാളി മറക്കാത്ത മാസ്സ് കഥാപാത്രങ്ങളുടെ ലിസ്റ്റെടുത്താൽ, ആടുതോമയതിൽ മുൻനിരയിൽ തന്നെ കാണും. 1995 ൽ,സ്വന്തം കഥയിൽ ഭദ്രൻ സംവിധാനം...

രോമാഞ്ചം

സിനിമ സുർജിത്ത് സുരേന്ദ്രൻ ഒരു ട്രെയ്‌ലർ പോലും കാണാതെ, തീർത്തും അപ്രതീക്ഷിതമായി കണ്ട ഒരു പടം. സൗബിനേയും അർജുൻ അശോകനെയും സജിൻ...

വാണി ജയറാം അന്തരിച്ചു

ഇന്ത്യൻ സിനിമയിലെ സുന്ദരശബ്ദങ്ങളിലൊന്ന് വിടപറഞ്ഞു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച സിനിമാ പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു.78...