Homeസിനിമ‘എന്റെ’: ശുചിത്വ ബോധവത്കരണ ഹ്രസ്വ ചിത്രമൊരുങ്ങുന്നു

‘എന്റെ’: ശുചിത്വ ബോധവത്കരണ ഹ്രസ്വ ചിത്രമൊരുങ്ങുന്നു

Published on

spot_img

കോപ്പിറൈറ്റ് പ്രൊഡക്ഷന്റെ ബാനറിൽ പ്രഗ്‌നേഷ് സി.കെ സംവിധാനം നിർവഹിക്കുന്ന ബോധവത്കരണ ഹ്രസ്വ ചിത്രമാണ് ‘എന്റെ’. ശുചിത്വം പ്രധാന പ്രമേയമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. സ്വാർത്ഥതയുടെ ലോകത്തിൽ ജീവിക്കുന്ന മനുഷ്യർ പലപ്പോഴും മറന്നു പോകുന്ന ഒന്നാണ് നമ്മുടെ പൊതു സ്ഥലങ്ങൾ. അതിനാൽ തന്നെ പൊതു ഇടങ്ങൾ നമ്മുടെ സ്വന്തമല്ലെന്ന തോന്നൽ കൊണ്ടുനടക്കുന്നതിനാൽ അറിഞ്ഞും അറിയാതെയും നാം അവിടങ്ങളിൽ മാലിന്യങ്ങളും, ചപ്പു ചവറുകളും വലിച്ചെറിയുന്നു. എന്റെ എന്ന സ്വാർത്ഥത നമ്മളിൽ ഉണ്ടായാൽ മാത്രമേ ഈ പൊതു ഇടങ്ങളെല്ലാം ശുചിത്വമായി നിലനിൽകുകയുള്ളു. അത്തരത്തിൽ ഒരു തിരിച്ചറിവ് പകരുകയാണ് രണ്ടു മിനിറ്റു മാത്രം ദൈർഘ്യമുള്ള ഈ ബോധവത്കരണ സിനിമ.

കോഴിക്കോട് മിഠായി തെരുവും പരിസരവുമാണ് ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ചപ്പു ചവറുകൾ ബോധമില്ലാതെ വലിച്ചെറിയരുത്. അത് വേസ്റ്റ് ബിനുകളിലാണ് നിക്ഷേപിക്കേണ്ടത് എന്ന് ഒരു ഭിക്ഷക്കാരനും കുറെ കുട്ടികളും ചേർന്ന് കാണിച്ചുതരുകയാണ് എന്റെ എന്ന ഹൃസ്വ ചിത്രത്തിലൂടെ ചെയ്യുന്നത്.

ജനസിസ്‌ന്റ് ഫെസിലിറ്റി മാനേജ്മെന്റ് ആന്റ് ജനിറ്റോറിയൽ സർവീസ് ആണ് ഈ ചിത്രത്തിന്റെ നിർമ്മാണ ചിലവുകൾ വഹിച്ചിരിക്കുന്നത്. ആസാദ് കണ്ണാടിക്കൽ, നിത്യ.പി.മാധവൻ, ഷാരോൺ, അടിമാലി രാജൻ, ഷീമ, ദേവനന്ദ, രൂപേഷ് കൊയിലാണ്ടി, വിമൽ, ഷാഖിൽ, ധനേഷ് കൃഷ്ണൻ, മിഥുൻ, അനഘ, സ്റ്റിഫ പൊന്നു, സൂര്യ റിലേഷ്, സാവിയോ സിനോജ്, മുഹമ്മദ് ഷഹ്ബാൽ തുടങ്ങി ഒട്ടനവധി താരങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുങ്ങുന്നത്.

ക്യാമറ ജഗന്ത്.വി.റാമും, എഡിറ്റിങ് രജീഷ് ഗോപിയും, സംഗീതം സാജൻ.കെ. റാമും, അസ്സോസിയേറ്റ് ഡയറക്ടർ രാധേഷ് അശോക്, മേക്കപ്പ് നിത്യ മേരി, രശ്മി, സ്റ്റിൽസ് സത്യൻ കാലിക്കറ്റ്, ഡിസൈൻ സുബിൻ വിശാന്തും ആണ് നിർവഹിച്ചിരിക്കുന്നത്. ഫെബ്രുവരി മാസത്തിൽ ഈ ഹ്രസ്വ ചിത്രം ജനങ്ങൾക്ക് സമർപ്പിക്കും. ശുചിത്വം ഒരു ശീലമാക്കുക, എന്ന ടൈറ്റിലിൽ ആണ് ചിത്രം അവസാനിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....

ഏഷ്യയിലെ മികച്ച നടന്‍; രാജ്യാന്തര നേട്ടവുമായി ടൊവിനോ

അഭിനയ മികവിനുള്ള രാജ്യാന്ത പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍...

More like this