കോപ്പിറൈറ്റ് പ്രൊഡക്ഷന്റെ ബാനറിൽ പ്രഗ്‌നേഷ് സി.കെ സംവിധാനം നിർവഹിക്കുന്ന ബോധവത്കരണ ഹ്രസ്വ ചിത്രമാണ് ‘എന്റെ’. ശുചിത്വം പ്രധാന പ്രമേയമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. സ്വാർത്ഥതയുടെ ലോകത്തിൽ ജീവിക്കുന്ന മനുഷ്യർ പലപ്പോഴും മറന്നു പോകുന്ന ഒന്നാണ് നമ്മുടെ പൊതു സ്ഥലങ്ങൾ. അതിനാൽ തന്നെ പൊതു ഇടങ്ങൾ നമ്മുടെ സ്വന്തമല്ലെന്ന തോന്നൽ കൊണ്ടുനടക്കുന്നതിനാൽ അറിഞ്ഞും അറിയാതെയും നാം അവിടങ്ങളിൽ മാലിന്യങ്ങളും, ചപ്പു ചവറുകളും വലിച്ചെറിയുന്നു. എന്റെ എന്ന സ്വാർത്ഥത നമ്മളിൽ ഉണ്ടായാൽ മാത്രമേ ഈ പൊതു ഇടങ്ങളെല്ലാം ശുചിത്വമായി നിലനിൽകുകയുള്ളു. അത്തരത്തിൽ ഒരു തിരിച്ചറിവ് പകരുകയാണ് രണ്ടു മിനിറ്റു മാത്രം ദൈർഘ്യമുള്ള ഈ ബോധവത്കരണ സിനിമ.
കോഴിക്കോട് മിഠായി തെരുവും പരിസരവുമാണ് ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ചപ്പു ചവറുകൾ ബോധമില്ലാതെ വലിച്ചെറിയരുത്. അത് വേസ്റ്റ് ബിനുകളിലാണ് നിക്ഷേപിക്കേണ്ടത് എന്ന് ഒരു ഭിക്ഷക്കാരനും കുറെ കുട്ടികളും ചേർന്ന് കാണിച്ചുതരുകയാണ് എന്റെ എന്ന ഹൃസ്വ ചിത്രത്തിലൂടെ ചെയ്യുന്നത്.
ജനസിസ്‌ന്റ് ഫെസിലിറ്റി മാനേജ്മെന്റ് ആന്റ് ജനിറ്റോറിയൽ സർവീസ് ആണ് ഈ ചിത്രത്തിന്റെ നിർമ്മാണ ചിലവുകൾ വഹിച്ചിരിക്കുന്നത്. ആസാദ് കണ്ണാടിക്കൽ, നിത്യ.പി.മാധവൻ, ഷാരോൺ, അടിമാലി രാജൻ, ഷീമ, ദേവനന്ദ, രൂപേഷ് കൊയിലാണ്ടി, വിമൽ, ഷാഖിൽ, ധനേഷ് കൃഷ്ണൻ, മിഥുൻ, അനഘ, സ്റ്റിഫ പൊന്നു, സൂര്യ റിലേഷ്, സാവിയോ സിനോജ്, മുഹമ്മദ് ഷഹ്ബാൽ തുടങ്ങി ഒട്ടനവധി താരങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുങ്ങുന്നത്.
ക്യാമറ ജഗന്ത്.വി.റാമും, എഡിറ്റിങ് രജീഷ് ഗോപിയും, സംഗീതം സാജൻ.കെ. റാമും, അസ്സോസിയേറ്റ് ഡയറക്ടർ രാധേഷ് അശോക്, മേക്കപ്പ് നിത്യ മേരി, രശ്മി, സ്റ്റിൽസ് സത്യൻ കാലിക്കറ്റ്, ഡിസൈൻ സുബിൻ വിശാന്തും ആണ് നിർവഹിച്ചിരിക്കുന്നത്. ഫെബ്രുവരി മാസത്തിൽ ഈ ഹ്രസ്വ ചിത്രം ജനങ്ങൾക്ക് സമർപ്പിക്കും. ശുചിത്വം ഒരു ശീലമാക്കുക, എന്ന ടൈറ്റിലിൽ ആണ് ചിത്രം അവസാനിക്കുന്നത്.