എലിപ്പെട്ടിയുമായി കലോത്സവപൂരപ്പറന്പിലേക്ക്

0
647

കോഴിക്കോട് റവന്യൂജില്ലാകലോത്സവത്തിലെ നാടകത്സരത്തിലെ വിജയത്തിളക്കവുമായി തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവനാടകമത്സരത്തിൽ പങ്കെടുക്കുന്നതിൻറെ ആവേശത്തിലും തെയ്യാറെടുപ്പുകളിലുമാണ് തിരുവങ്ങൂർ ഹയർസെക്കണ്ടറി സ്കൂളിലെ നാടകക്കൂട്ടായ്മയായ കളർ ബോക്സിലെ കുട്ടികൾ. പേരാന്പ്രയിൽ നടന്ന നാടകമത്സരത്ം ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം നേടിയത് തിരുവങ്ങൂർ ഹയർസെക്കണ്ടിറിസ്കൂൾ അവതരിപ്പിച്ച ‘ എലിപ്പെട്ടി’യാണ്. ശകുന്തളച്ചേച്ചിയുടെ തൊടിയിൽ വളരുന്ന ജീവജാലങ്ങൾക്കിടയിലെ സംഘർഷങ്ങളിലൂടെയാണ് നാടകം മുന്നോട്ടു നീങ്ങുന്നത്. തൊടിയുടെ പരമാധികാരിയാകാൻ ശ്രമിക്കുന്ന മുള്ളൻ പന്നിയെ കൂടാതെ കോഴിയും പാന്പും എലികളുമൊക്കെ കഥാപാത്രങ്ങളായി രംഗത്തെത്തുന്നു. ബഹുസ്വരതയിൽ ഊന്നിയ പരസ്പരസ്നേഹത്തിൻറെയും വിശ്വാസത്തിൻറെ പൊരുൾ ചൊല്ലിയാണ് നാടകം അവസാനിക്കുന്നത്. മികച്ചനടിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീലക്ഷ്മിയെ കൂടാതെ ഗംഗ എസ് നായർ, സർഗാത്മി, ജിതിൻ,ആകാശ് നാഗ്, സായൂജ്, ദേവദത്ത് എന്നിവരാണ് അരങ്ങിലെത്തിയത്. കൈലാസ് നാഥ്, രാഹുൽ, സായ് ലക്ഷ്മി എന്നിവർ പിന്തുണയേകി. ശിവദാസ് പൊയിൽക്കാവ് ആണ് നാടകത്തിൻറെ സംവിധായകൻ.

LEAVE A REPLY

Please enter your comment!
Please enter your name here