കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്റെ ‘ശുഭയാത്ര പദ്ധതി’യില്‍ ഉള്‍പ്പെടുത്തി ഇലക്‌ട്രോണിക് വീല്‍ചെയറിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 5. അഞ്ച് മണിവരെ. അപേക്ഷകള്‍ അയക്കുന്ന കവറിനു മുകളില്‍ ‘ശുഭയാത്ര ഇലക്‌ട്രോണിക് വീല്‍ചെയര്‍’ അപേക്ഷ എന്നെഴുതണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 234768, 7153, 7156, 7152, 7510729871