ജനുവരി ഒന്നുമുതല്‍ ചിപ്പുള്ള എടിഎം കാര്‍ഡുകള്‍കള്‍ മാത്രം

0
294

സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പഴയ രീതിയിലുള്ള എടിഎം കാര്‍ഡുകള്‍ക്ക് നിരോധനം ഏര്‍പ്പെടത്തുന്നു. മാഗ്‌നെറ്റിക് സ്ട്രെപ് എടിംഎം കാര്‍ഡുകള്‍ക്കാണ് ജനുവരി ഒന്നുമുതല്‍ നിരോധനം. ഡിസംബര്‍ 31മുതല്‍ ഇത്തരം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കില്ല. മറിച്ച് യൂറോ പേ മാസ്റ്റര്‍കാര്‍ഡ് വിസ(ഇം.എം.വി) ചിപ്പുള്ള പിന്‍ അധിഷഠിത എടിഎം കാര്‍ഡുകള്‍ മാത്രമേ 2019 ജനുവരി മുതല്‍ പ്രവര്‍ത്തിക്കുകയുള്ളു.

അതേസമയം നിലവിലുള്ള മാഗ്‌നറ്റിക് സ്ട്രൈപ് കാര്‍ഡുകള്‍ക്ക് പകരം ചിപ്പുള്ള കാര്‍ഡുകള്‍ സൗജന്യമായി ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ റിസര്‍വ് ബാങ്ക് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനോടകംതന്നെ നിരവധി ബാങ്കുകള്‍ പഴയ എടിഎം കാര്‍ഡുകള്‍ക്ക് പകരം ചിപ്പുള്ള പുതിയ കാര്‍ഡുകള്‍ നല്‍കിയിട്ടുമുണ്ട്.

രാജ്യത്ത് ഡെബിറ്റ് കാര്‍ഡുകല്‍ ഉപയോഗിച്ചുള്ള തട്ടിപ്പ് കൂടിവരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സുരക്ഷിതമായ ചിപ്പ് കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ബാങ്കുകള്‍ തയാറാകുന്നത്. ഉപഭോക്താവിന്റെ വിവരങ്ങള്‍ സൂക്ഷിക്കുന്ന മൈക്രോ പ്രൊസസര്‍ ചിപ്പാണ് ഇത്തരം കാര്‍ഡുകളില്‍ അടങ്ങിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here