HomeNATUREഭൗമദിന ചിന്തകൾ

ഭൗമദിന ചിന്തകൾ

Published on

spot_img

നിധിൻ. വി. എൻ

ഒരു സാധനം വാങ്ങാൻ കടയിലേക്ക് പോകുമ്പോൾ സാധാരണ ആശ്രയിക്കാറുള്ളത് പ്ലാസ്റ്റിക് കവറുകളെയാണ്. വളരെ കുറഞ്ഞ സമയത്തെ ഉപയോഗത്തിനപ്പുറം ഉപേക്ഷിക്കപ്പെടുന്നവയാണ് ഈ പ്ലാസ്റ്റിക് കവറുകൾ. ഉപയോഗശേഷം,ഇവയാകട്ടെ ഭൂമിയിലേക്ക് പിൻതള്ളപ്പെടുകയും ചെയ്യുന്നു. പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന മലിനീകരണത്തെ അതിജീവിക്കുക എന്നത് അത്ര എളുപ്പമല്ല. എന്നാൽ നിത്യജീവിതത്തിൽ നിന്ന് പൂർണ്ണമായും ഉപേക്ഷിക്കാനും കഴിയില്ല. അപ്പോൾ പ്രാവർത്തികമാകുന്നത്, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്നതാണ്. അങ്ങനെ ” പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക “. ഈ ഭൗമദിനാചരണം കൊണ്ട് ലക്ഷ്യം വെക്കുന്നതും അതുതന്നെ!

ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണം കൊണ്ട് ലക്ഷ്യമാക്കുന്നത്. ഇന്ന് ലോകഭൗമദിനം. ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രിൽ 22-നു അമേരിക്കൻ ഐക്യനാടുകളിൽ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്.

മനുഷ്യന്റെ ഇടപെടലിനെ ആശ്രയിച്ചിരിക്കുന്നതാണ് ഭൂമിയുടെ നിലനിൽപ്പും വിനാശവും. ഭൂമിയുടെ സംരക്ഷണമാണോ വിനാശമാണോ നാം ആഗ്രഹിക്കുന്നത് സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു. ജനനം മുതൽ പ്രാണൻ കൈവിട്ടു പോകുന്ന ഒരു നിശ്ചിതകാലത്തെ ജീവിതം കൊണ്ട് വലിയൊരു വിനാശത്തിന് വഴിവെട്ടാനാണോ അതോ വരും തലമുറയുടെ കൂടി ജീവിക്കാനുള്ള ആഗ്രഹങ്ങൾക്ക് നിറം പകരാനാന്നോ നിങ്ങൾക്ക് താല്പര്യം എന്ന് സ്വയം ചിന്തിക്കേണ്ടതുണ്ട്. ഓരോ വേനൽ തുടങ്ങുമ്പോഴും ചൂടിന്റെ കാഠിന്യം വർദ്ധിക്കുന്നതും, മഴക്കാലങ്ങളിൽ മഴ ലഭിക്കാതെ വരുന്നതും പ്രകൃതിയുടെ മുന്നറിയിപ്പുകളായി നമുക്ക് മുന്നിലുണ്ട്.

ഇന്ധനങ്ങളായ പെട്രോളും മറ്റും കത്തുമ്പോൾ പുറത്തുവിടുന്ന കാർബൺ അന്തരീക്ഷത്തിൽ നിറയുന്നതാണ് ക്രമാതീതമായി വർദ്ധിക്കുന്ന ചൂടിനു പിന്നിലുള്ള അടിസ്ഥാന കാരണം. ആഗിരണം ചെയ്യാൻ ആവശ്യമായ വനങ്ങളും മറ്റു സസ്യാവരണങ്ങളും കുറഞ്ഞതോടെ ഈ കാർബൺ അന്തരീക്ഷത്തിൽ തന്നെ അവശേഷിക്കുന്നു. ഇവിടെ, പ്രകൃതിയിലേക്കുള്ള തിരിച്ചു പോക്കാണ് ഈ പ്രതിസന്ധിക്കുള്ള ഏക പരിഹാരം. തിരുത്തലിനും നിയന്ത്രണത്തിനുമായി ആഗോളവ്യാപകമായി നടക്കുന്ന ശ്രമങ്ങളിലാണ് ഇന്നു ലോകത്തിന്റെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ഗോപന്‍ നെല്ലിക്കല്‍ സ്മാരക കഥാ-കവിതാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു

എഴുത്തുകാരനും, സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന അന്തരിച്ച ഗോപന്‍ നെല്ലിക്കലിന്റെ ഓര്‍മ്മയ്ക്കായി പുരോഗമന കലാ സാഹിത്യ സംഘം ഭോപ്പാല്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന...

ജനപ്രിയമാകുന്ന പോഡ്കാസ്റ്റ് 

(ലേഖനം) അഭിജിത്ത് വയനാട് ഇന്ന് അന്താരാഷ്ട്ര പോഡ്കാസ്റ്റ് ദിനം. ഈയിടെയായി മലയാളത്തിലും സജീവമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് പോഡ്കാസ്റ്റ്. റേഡിയോയുമായി സമാനതകളുള്ള പോഡ്കാസ്റ്റ് പരമ്പരകളായി...

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

More like this