വൈവിധ്യങ്ങളുടെ  സംഗമ  ഭൂമിയായി കാപ്പുഴക്കൽ 

0
248

വിവിധ  ഭാഷ  വിവിധ  വേഷങ്ങൾ  വിവിധ  കലാ  രൂപങ്ങൾ വിവിധ  സംസ്കാരങ്ങൾ  അവ എല്ലാം  ഒത്തു  ചേർന്നു കൊണ്ട്  ഒരു പ്രദേശം മാനവിക  ഐക്യം  വിളിച്ചോതി. ചോമ്പാല കാപ്പുഴക്കൽ  കഴിഞ്ഞ  ദിവസം  നടന്ന ദക്ഷിണേഷ്യൻ  രാഷ്ട്രങ്ങളുടെ  സാംസ്കാരിക  വിനിമയ പരിപാടി ദൃശ്യ സായാഹ്നം  ശ്രദ്ധേയമായി. വടകര  ബ്ലോക്ക്‌  പഞ്ചായത്ത്  ആർട് ഗാലറിയും ഡൽഹി ആസ്ഥാനമായി  പ്രവർത്തിക്കുന്ന സൗത്ത്  ഏഷ്യ  ഫ്രറ്റേർണിറ്റിയും  ചേർന്നു  സംഘടിപ്പിച്ച പരിപാടിയിൽ  വിവിധ  ദേശത്തെ  കലാ  പരിപാടികൾ  അരങ്ങേറി. ഡോ  ചിത്തരഞ്ജൻ  സാഹ്നി യും  സംഗീത  സാഹുവും  ചേർന്ന്  അവതരിപ്പിച്ച  ഒഡീസി  നൃത്തം, ഡോ  ഭാർഗവ്  കുമാറും  സംഘവും  അവതരിപ്പിച്ച  കുച്ചുപ്പുടി, തെലുങ്കു സിനിമയിലെ  സുപ്രസിദ്ധ  കൊറിയോ ഗ്രാഫർ ഡോ  രവി  തേജ യും  സംഘവും  അവതരിപ്പിച്ച  പ്രേരണി, ധർമേന്ദ്രകുമാറും  സംഘവും  അവതരിപ്പിച്ച മണിപ്പൂരി  നൃത്തം, ഡോ  കാജൽ  മുലെ അവതരിപ്പിച്ച കഥക് പ്രമുഖ  മോഹിനിയാട്ടം  നർത്തകി ചിത്ര സുകുമാരനും, ഭാരത  നാട്യം  നർത്തകി മായ  റാണിയും ചേർന്നു  അവതരിപ്പിച്ച ജുഗൽബന്തി, ഇവരുടെ ശിഷ്യന്മാർ  ചേർന്നു  അവതരിപ്പിച്ച  കേരളം  ഒരു  നൃത്ത ഭാഷ്യം, മധു  ഗുരുക്കളും  സംഘവും  അവതരിപ്പിച്ച കളരിപ്പയറ്റ്, സുധ  മാളിയേക്കൽ  ഒരുക്കിയ  പ്രാദേശിക  കലാകാരന്മാരുടെ നൃത്ത നൃത്യങ്ങൾ…  എല്ലാം  ചേരുമ്പോൾ  ചോമ്പാലയ്ക്ക്  ലഭിച്ചത്  നവ്യാനുഭൂതി. പ്രമുഖ  ഗാന്ധിവാദിയും  സർവ്വ സേവ സംഘം ചെയർ പേർസനുമായ ശ്രീമതി  രാധ ബെൻ  പട്ടേൽ  ഉദ്‌ഘാടനം  ചെയ്തു. അഴിയൂർ  പഞ്ചായത്ത്‌  പ്രസിഡന്റ്‌  ജയൻ  സ്വാഗതം  പറഞ്ഞ ചടങ്ങിൽ  വടകര  ബ്ലോക്ക്‌  പഞ്ചായത്ത്‌  പ്രസിഡന്റ്‌  കോട്ടയിൽ  രാധാകൃഷ്ണൻ  അധ്യക്ഷത  വഹിച്ചു. ചടങ്ങിൽ  ചിത്രകാരൻ സദു അലിയൂർ, പ്രിയേഷ്  മാളിയേക്കൽ  എന്നിവരെ ആദരിച്ചു   സൗത്ത്  ഏഷ്യ  ഫ്രറ്റേർണിറ്റി  അധ്യക്ഷൻ സത്യ പാൽ  ഗ്രോവർ, നേപ്പാൾ മുൻ  വിദേശ കാര്യ വകുപ്പ്  മന്ത്രി  പ്രകാശ്  ശരൺ  മഹത്,  പ്രമുഖ  ഗാന്ധിയൻ  രമേശ്‌ ചന്ദ്  ശർമ്മ, ബംഗ്ലാദേശ്  മനുഷ്യാവകാശ സംരക്ഷണസമിതി  ചെയർമാൻ  എം  ഡി  ഷാജഹാൻ, ലോക സേവ  മണ്ഡൽ ചെയർമാൻ ദീപക്  മാളവ്യ , കോഴിക്കോട്  എ ടി ശ്രീധരൻ, ശ്യാമള  കൃഷ്ണാർപ്പിതം  പ്രമോദ്,  വാഴയിൽ ഗോപാലൻ  ജലജ വിനോദ്, അനിത  പിലാക്കണ്ടി, ഇ.ടി അയൂബ്, ആർട്ട്‌  ഗാലറി കൺവീനർ വി. പി രാഘവൻ  സൗത്ത്  ഏഷ്യ  ഫ്രറ്റേർണിറ്റി കോഡിനേറ്റർ  ജഗദീഷ്. ജി  എന്നിവർ  ചടങ്ങിൽ  സംബന്ധിച്ചു. പഞ്ചാബ്  മുൻ  ഡി  ജി പി.  ഡി എൻ ഭാട്ടി, പഞ്ചാബി  എഴുത്തുകാരൻ  പരംജിത്  സിംഗ്  മാൻ, പ്രമുഖ പത്ര  പ്രവർത്തകൻ പ്രഭാകർ ധാഗേ, സൗത്ത്  ഏഷ്യ  യുണിവേഴ്സിറ്റിയിലെ  വിദ്യാർത്ഥികൾ  പ്രമുഖ  സാമൂഹിക  പ്രവർത്തകർ  തുടങ്ങിയ  സംഘത്തെ  ചോമ്പാൽ  ഗ്രാമത്തിൽ  സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here